View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാവിന്റെ നഗരമേ ...

ചിത്രംവിശ്വാസപൂർവ്വം മൻസൂർ (2017)
ചലച്ചിത്ര സംവിധാനംപി റ്റി കുഞ്ഞു മുഹമ്മദ്‌
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരമേഷ് നാരായൺ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Indu Ramesh

Nilaavinte nagarame
pularimanjin vazhikale
jamanthippoo manamulla veedormmakale
etho vasanthathin ithal veena jaalakangal
orikkalum thurakaathe adanje poy...
nilaavinte nagarame...

annu lokam velichathil kulichirunnu
nirangalum swarangalum niranjirunnu
gopurathil minaarathil ore thooval chirakumaayi
praavual paari parannirunnu...

nilaavinte nagarame...

deepangal kannu chimmi polinjuvallo
manassile madhurangal alinjuvallo
vaathilellaam adachittu hrudayangal keduthiya
theruvoru chudalayaayi kazhinjuvallo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നിലാവിന്റെ നഗരമേ
പുലരിമഞ്ഞിൻ വഴികളേ
ജമന്തിപ്പൂ മണമുള്ള വീടോർമ്മകളേ
ഏതോ വസന്തത്തിൻ ഇതൾ വീണ ജാലകങ്ങൾ
ഒരിക്കലും തുറക്കാതെ അടഞ്ഞേപോയ്...
നിലാവിന്റെ നഗരമേ...
.
അന്നു ലോകം വെളിച്ചത്തിൽ കുളിച്ചിരുന്നു
നിറങ്ങളും സ്വരങ്ങളും നിറഞ്ഞിരുന്നു
ഗോപുരത്തിൽ മിന്നാരത്തിൽ ഒരേ തൂവൽച്ചിറകുമായി
പ്രാവുകൾ പാറിപ്പറന്നിരുന്നു...

നിലാവിന്റെ നഗരമേ...

ദീപങ്ങൾ കണ്ണുചിമ്മി പൊലിഞ്ഞുവല്ലോ
മനസ്സിലെ മധുരങ്ങൾ അലിഞ്ഞുവല്ലോ
വാതിലെല്ലാം അടച്ചിട്ട് ഹൃദയങ്ങൾ കെടുത്തിയ
തെരുവൊരു ചുടലയായി കഴിഞ്ഞുവല്ലോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോയ് മറഞ്ഞ കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പ്രേംദാസ് ഗുരുവായൂർ   |   സംഗീതം : രമേഷ് നാരായൺ
അറിയായ്കയാലല്ല സ്‌നേഹമേ
ആലാപനം : മധുശ്രീ നാരായൺ, യാസിൻ നിസ്സാർ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ
ഇടനെഞ്ചിൽ ഇടയ്ക്കകൾ
ആലാപനം : ഫ്രാങ്കോ, യാസിൻ നിസ്സാർ, അനിത ഷൈക്ക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ