View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നോക്ക് കാണുവാൻ ...

ചിത്രംസൺഡേ ഹോളിഡേ (2017)
ചലച്ചിത്ര സംവിധാനംജിസ് ജോയ്
ഗാനരചനജിസ് ജോയ്
സംഗീതംദീപക്‌ ദേവ്‌
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ
മിഴിയകന്ന് പോയോ
ഒരു കാറ്റ് പോലെയെൻ കൂടെ വന്നവൾ
വഴി മറന്ന് പോയൊ
ഒരു കഥയായ് അവളകലും
അവളുടെ തേൻ ചിന്തുകൾ നോവുകളായ് പടരും
അലയുമൊരു കാറ്റിൻ ഇതളുകളായ്‌
വിടപറയാൻ ഇന്നെന്തേയീ വഴിയിൽ
വഴി മറയുമേതോ നിഴലിൻ വിരലുകളാൽ
അരികിലൊരോമൽ തിരിയണയും
നിമിഴമിതോ
പറയാതെയെന്തിനും കൂടെ നിന്നവൾ
മൊഴി മറന്ന് പോയോ
ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ
കഥ മറന്ന് പോയോ

തരി വളകൾ അവളണിയും
അവളുടെ കാൽപ്പാടുമായി വഴികൾ മറയും
അലിയുമൊരു പാട്ടിൻ മധുകണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ.....

പൂവഴികൾ തേടണം പുതിയ നറുതിങ്കളായ്
വീണ്ടുമനുരാഗമാം ചില്ലമേൽ
ഈണമൊഴുകീടണം ഈ നനയുമോർമ്മയിൽ
ഈറനണിയതെ നാം മേവണം
നനയണമീ ചാറ്റു മഴയിൽ
നിനവുകൾ ഒന്നായി വിടരാൻ
പ്രിയമെവുമോമൽ കുളിരണിയും
പുലരികളിൽ

അലിയുമൊരു പാട്ടിൻ മധുരക്കണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെവുമോമൽ കുളിരണിയും
പുലരികളിൽ

അലിയുമൊരു പാട്ടിൻ മധുരക്കണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെവുമോമൽ കുളിരണിയും
പുലരികളിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടോ നിന്റെ കണ്ണിൽ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : ജിസ് ജോയ്   |   സംഗീതം : ദീപക്‌ ദേവ്‌
മഴ പാടും
ആലാപനം : അരവിന്ദ് വേണുഗോപാല്‍, അപർണ്ണ ബാലമുരളി   |   രചന : ജിസ് ജോയ്   |   സംഗീതം : ദീപക്‌ ദേവ്‌
ആരോ കൂടെ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പ്രകാശ് ബാബു   |   രചന : ജിസ് ജോയ്   |   സംഗീതം : ദീപക്‌ ദേവ്‌