Poorangade Pooramulloru ...
Movie | Punyaalan Private Limited (2017) |
Movie Director | Ranjith Shankar |
Lyrics | Santhosh Varma |
Music | Bijibal |
Singers | P Jayachandran |
Lyrics
Lyrics submitted by: Indu Ramesh Poorangade pooramulloru naadu nammude naadu onathinu puliyiranganorooru nammude ooru ipparanja naadinu karayezhumottukku peru kaanananki kaananam gadi thrushivaperooru... naadinotha naduvilu pachakkoda pidikkana kaadu vattathilu kooduvaanavidedavumundoru paadu thekkin kaadu thekkin kaadennu paranju porana peru koodananki koodanam gadi thrushivaperooru... kaanthaa njaanum poraam.. thrushivaperoor pooram kaanaan.. kaanthe neeyum poru.. thrushivaperoor pooram kaanaan.. puthanpalli othupalli pinnampalangalu kaavu pahu pathinaayiram vannu pokum pattanam joru paattukali naadakam nallassal vaayanashaala aana mayilottakam kaliyaadana mrugashaala aanakkampam kampakkettilum kampamullavarere chankidippintochayuthsava chenda kottana pole ethra paranjaalum parayaathathothiri vere pokananki pokanam gadi thrushivaperooru... kaanthaa njaanum poraam.. thrushivaperoor pooram kaanaan.. kaanthe neeyum poru.. thrushivaperoor pooram kaanaan.. kaanthaa njaanum poraam.. thrushivaperoor pooram kaanaan.. kaanthe neeyum poru.. thrushivaperoor pooram kaanaan... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പൂരങ്ങടെ പൂരമുള്ളോരു നാട് നമ്മുടെ നാട് ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഊര് ഇപ്പറഞ്ഞ നാടിന് കരയേഴുമൊട്ടുക്ക് പേര് കാണണങ്കി കാണണം ഗഡി തൃശിവപേരൂര്... നാടിനൊത്ത നടുവില് പച്ചക്കൊട പിടിക്കണ കാട് വട്ടത്തില് കൂടുവാനവിടെടവുമുണ്ടൊരുപാട് തേക്കിൻകാട് തേക്കിൻകാടെന്ന് പറഞ്ഞു പോരണ പേര് കൂടണങ്കി കൂടണം ഗഡി തൃശിവപേരൂര്... കാന്താ ഞാനും പോരാം.. തൃശിവപേരൂർ പൂരം കാണാൻ.. കാന്തേ നീയും പോര്.. തൃശിവപേരൂർ പൂരം കാണാൻ.. പുത്തൻപള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള് കാവ് പത്തുപതിനായിരം വന്നു പോകും പട്ടണം ജോറ് പാട്ടുകളി നാടകം നല്ലസ്സൽ വായനശാല ആനമയിലൊട്ടകം കളിയാടണ മൃഗശാല ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറെ ചങ്കിടിപ്പിന്റൊച്ചയുത്സവ ചെണ്ട കൊട്ടണ പോലെ എത്ര പറഞ്ഞാലും പറയാത്തതൊത്തിരി വേറെ പോകണങ്കി പോകണം ഗഡി തൃശിവപേരൂര്... കാന്താ ഞാനും പോരാം.. തൃശിവപേരൂർ പൂരം കാണാൻ.. കാന്തേ നീയും പോര്.. തൃശിവപേരൂർ പൂരം കാണാൻ.. കാന്താ ഞാനും പോരാം.. തൃശിവപേരൂർ പൂരം കാണാൻ.. കാന്തേ നീയും പോര്.. തൃശിവപേരൂർ പൂരം കാണാൻ... |
Other Songs in this movie
- Naalu Kompulla Kunjaana
- Singer : Vineeth Sreenivasan | Lyrics : Santhosh Varma | Music : Anand Madhusoodanan