View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുനീർമഴ (F) ...

ചിത്രംശിർക് (2018)
ചലച്ചിത്ര സംവിധാനംമനു കൃഷ്ണ
ഗാനരചനമനു കൃഷ്ണ
സംഗീതംസജീവ്‌ മംഗലത്ത്
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kannuneermazha vithumbi nilkkumbol
ormmakal engane vida parayum
kannuneermazha vithumbi nilkkumbol
ormmakal engane vida parayum
neelakkurinjikal kozhinjidum veedhiyil
kanmanikale ennu pirinju pokum
vazhiyil marannu pokum
kannuneermazha vithumbi nilkkumbol
ormmakal engane vida parayum

anaykkuvaanaakaathe azhalaay maarunnu
arumakkidaangal than gadgadangal
anaykkuvaanaakaathe azhalaay maarunnu
arumakkidaangal than gadgadangal
marakkuvaan kazhiyumo...
marakkuvaan kazhiyumo thengalukal
idarithudikkunna idanenchinnormmakal
kannuneermazha vithumbi nilkkumbol
ormmakal engane vida parayum

mozhi cholli piriyunna vaakkukalkkariyumo
vazhimuttiya jeevitha mounadukham
mozhi cholli piriyunna vaakkukalkkariyumo
vazhimuttiya jeevitha mounadukham
aazhakkadale ...
aazhakkadale ninakkariyuvaan kazhiyumo
vingum manassin vilaapakaavyam

kannuneermazha vithumbi nilkkumbol
ormmakal engane vida parayum
neelakkurinjikal kozhinjidum veedhiyil
kanmanikale ennu pirinju pokum
vazhiyil marannu pokum
kannuneermazha vithumbi nilkkumbol
ormmakal engane vida parayum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കണ്മണികളെ എന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും

അണയ്ക്കുവാനാകാതെ അഴലായ്‌ മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ
അണയ്ക്കുവാനാകാതെ അഴലായ്‌ മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ
മറക്കുവാൻ കഴിയുമോ . ..
മറക്കുവാൻ കഴിയുമോ തേങ്ങലുകൾ
ഇടറിത്തുടിക്കുന്ന ഇടനെഞ്ചിന്നോർമ്മകൾ
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും

മൊഴി ചൊല്ലി പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗനദുഃഖം
മൊഴി ചൊല്ലി പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗനദുഃഖം
ആഴക്കടൽ ...
ആഴക്കടൽ നിനക്കറിയുവാൻ കഴിയുമോ
വിങ്ങും മനസ്സിൻ വിലാപകാവ്യം

കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കണ്മണികളെ എന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും
കണ്ണുനീർമഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകൾ എങ്ങനെ വിട പറയും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണുനീർമഴ (M)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മനു കൃഷ്ണ   |   സംഗീതം : സജീവ്‌ മംഗലത്ത്
ഇശൽ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, സുജ സുരേഷ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സജീവ്‌ മംഗലത്ത്