View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാടും കാട്ടാറും ...

ചിത്രംബോൺസായ് (2018)
ചലച്ചിത്ര സംവിധാനംസന്തോഷ് പെരിങ്ങേത്ത്
ഗാനരചനസുരേഷ് രാമന്തളി
സംഗീതംജയചന്ദ്രൻ കയുംതാഴ
ആലാപനംപി ജയചന്ദ്രൻ, ഹരിത ഹരീഷ്

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ങൂഹും,ങൂഹും... അ അ ആ..അ അ ആ...
കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്
കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്
മോഹിക്കും കഥകള്‍ കേട്ടുകേട്ട് (2)
കനവും കണ്ടുകണ്ട്..ഉം..ഉറങ്ങിയല്ലോ..

ദൂരെ കനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍
ദൂരെ നിനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍
കൂട്ടിന്നായ് ഞാനും കൂടെപ്പോരാല്ലോ
കൂട്ടിന്നായ് ഞാ...നും കൂടെപ്പോരാല്ലോ
തൊട്ടു തൊട്ട്..ഉം..ഉം..നമ്മള്‍ പറന്നാലോ
(കാടും കാട്ടാറും..)

താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്
പാടാത്ത കിളി മെല്ലെ പാടുമ്പോള്‍
താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്
പാടാത്ത കിളി മെല്ലെ പാടുമ്പോള്‍
ചാരത്തായ് ഞാനും മൂകമായ് നിന്നു
ചാരത്തായ് ഞാനും മൂകമായ് നിന്നു
മെല്ലെ മെല്ലെ നിന്നില്‍ അലിഞ്ഞാലോ
(കാടും കാട്ടാറും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെല്ലം ചൊല്ലി
ആലാപനം : ശ്രേയ ജയദീപ്   |   രചന : സുരേഷ് രാമന്തളി   |   സംഗീതം : ജയചന്ദ്രൻ കയുംതാഴ
അന്തിക്കൊരു
ആലാപനം : സുനില്‍ മത്തായി, ശ്രീക്കുട്ടി രമണൻ   |   രചന : സുരേഷ് രാമന്തളി   |   സംഗീതം : ജയചന്ദ്രൻ കയുംതാഴ
കാടും കാട്ടാറും
ആലാപനം : ഹരിത ഹരീഷ്   |   രചന : സുരേഷ് രാമന്തളി   |   സംഗീതം : ജയചന്ദ്രൻ കയുംതാഴ
കാടും കാട്ടാറും
ആലാപനം : പി ജയചന്ദ്രൻ   |   രചന : സുരേഷ് രാമന്തളി   |   സംഗീതം : ജയചന്ദ്രൻ കയുംതാഴ