പ്രവാചകന്മാര്‍ ...
ചിത്രം | വിവാഹം സ്വര്‍ഗ്ഗത്തില്‍ (1970) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical pravaachakanmaar marichu prapanchaveedhiyil velicham marichu thelicha vazhiye vidhiyude purake therodichu njaan - veruthe therodichu njaan (pravaachakanmaar) chumachum kithachum swaasam valichum chumadu chumakkanamo - iniyum chumadu chumakkanamo aakaashakkottakal thakarumbol njaa- navayude thanalil uranganamo (pravaachakanmaar) pazhankadha muzhuvanum pathiru pazhanchollu muzhuvanum pathiru paavam vidhiyude paadathu vilayum pathiru pathiru pathiru (pravaachakanmaar) puthiya vazhikal puthiya nidhikal puthiya velichangal - munnil puthiya velichangal avayude akshaya khanikal thedum samaram samaram jeevitham - ini samaram samaram jeevitham (pravachakanmaar) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രവാചകന്മാര്‍ മരിച്ചൂ പ്രപഞ്ചവീഥിയില്‍ വെളിച്ചം മരിച്ചൂ തെളിച്ച വഴിയേ വിധിയുടെ പുറകേ തേരോടിച്ചൂ ഞാന്‍ - വെറുതേ തേരോടിച്ചൂ ഞാന്‍. (പ്രവാചകന്മാര്‍) ചുമച്ചും കിതച്ചും ശ്വാസം വലിച്ചും ചുമടു ചുമക്കണമോ - ഇനിയും ചുമടു ചുമക്കണമോ ആകാശക്കോട്ടകള്‍ തകരുമ്പോള്‍ ഞാ- നവയുടെ തണലില്‍ ഉറങ്ങണമോ (പ്രവാചകന്മാര്‍) പഴങ്കഥ മുഴുവനും പതിര് പഴഞ്ചൊല്ലു മുഴുവനും പതിര് പാവം വിധിയുടെ പാടത്തു വിളയും പതിര് പതിര് പതിര് (പ്രവാചകന്മാര്‍) പുതിയ വഴികള്‍ പുതിയ നിധികള്‍ പുതിയ വെളിച്ചങ്ങള്‍ - മുന്നില്‍ പുതിയ വെളിച്ചങ്ങള്‍ അവയുടെയക്ഷയഖനികള്‍ തേടും സമരം സമരം ജീവിതം - ഇനി സമരം സമരം ജീവിതം (പ്രവാചകന്മാര്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രവാഹിനി പ്രവാഹിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മുറുക്കാൻ ചെല്ലം തുറന്ന
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ചുംബിക്കാനൊരു
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്