View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊതുമ്പുവള്ളം തുഴഞ്ഞുവരും ...

ചിത്രംനിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി (1970)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി ലീല, പി മാധുരി, ബി വസന്ത

വരികള്‍

Lyrics submitted by: Sreedevi Pillai

kothumbu vallam thuzhanjuvarum kochupukakkalli
ninte koytharival theerthathethoru kollapanikkathi (kothumbu vallam..)

unniyarchappeninnu pandurumitheertha kollathi
pazhassiyile thambranu parichatheertha kollathi pandu
paricha theertha kollathi
udikkumbol chuvakkunna manathu
ulayoothi theepadarthanakollathi (udikkumbol)..oh.. (kothumbuvallam..)

chinganilaappennninoru chilambutheertha kollathi oh.. (2)
kannithulaa kaarmukilinu villutheertha kollathi
mazhavillutheertha kollathi
padinjaare kadalinte mittathu
kodunkaattin pankatheerthoru kollathi (2)oh.. (kothumbuvallam..)

viplavathin paattukaarkku veena theertha kollathi oh..
vayalarile kudilukalkku vilakku theertha kollathi kodi
vilakku theertha kollathi
kodi vilakkutheertha kollathi
urangumbol karukkunnamaanathu
oruvelli poovidarthana kollathi (2) oh.. (kothumbuvallam..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി
നിന്റെ കൊയ്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി കൊല്ലപ്പണിക്കത്തി

ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറുമിതീര്‍ത്ത കൊല്ലത്തി
ഓ...........
ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറുമിതീര്‍ത്ത കൊല്ലത്തി
പഴശ്ശിയിലെ തമ്പുരാനു പരിച തീര്‍ത്ത കൊല്ലത്തി പണ്ടു
പരിച തീര്‍ത്ത കൊല്ലത്തി
ഉദിക്കുമ്പോള്‍ ചുവക്കുന്ന മാനത്ത്‌
ഉലയൂതി തീപടര്‍ത്തണകൊല്ലത്തീ (ഉദിക്കുമ്പോള്‍..) ഓ..(കൊതുമ്പുവള്ളം..)

ചിങ്ങനിലാപ്പെണ്ണിനൊരു ചിലമ്പുതീര്‍ത്ത കൊല്ലത്തി
ഓ..
ചിങ്ങനിലാപ്പെണ്ണിനൊരു ചിലമ്പുതീര്‍ത്ത കൊല്ലത്തി
കന്നിതുലാകാര്‍മുകിലിനുവില്ലുതീര്‍ത്ത കൊല്ലത്തി മഴവില്ലുതീര്‍ത്തകൊല്ലത്തി
പടിഞ്ഞാറേ കടലിന്റെ മിറ്റത്ത്‌
കൊടുങ്കാറ്റിന്‍പങ്കതീര്‍ത്തൊരു കൊല്ലത്തീ (2) ഓ..(കൊതുമ്പുവള്ളം..)

വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്‌ വീണ തീര്‍ത്ത കൊല്ലത്തി
ഓ..
വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്‌ വീണ തീര്‍ത്ത കൊല്ലത്തി
വയലാറിലെ കുടിലുകള്‍ക്കു വിളക്കു തീര്‍ത്ത കൊല്ലത്തി -കൊടി വിളക്കുതീര്‍ത്ത കൊല്ലത്തി
ഉറങ്ങുമ്പോള്‍ കറുക്കുന്ന മാനത്ത്‌
ഒരു വെള്ളി പൂവിടര്‍ത്തണ കൊല്ലത്തീ (2) ഓ.. (കൊതുമ്പുവള്ളം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എല്ലാരും പാടത്തു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പല്ലനയാറിന്‍ തീരത്തില്‍
ആലാപനം : പി സുശീല, എം ജി രാധാകൃഷ്ണന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലക്കടമ്പിന്‍ പൂവോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്പലപ്പറമ്പിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഐക്യ മുന്നണി
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ