View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറഞ്ഞതാണു കുറ്റം ...

ചിത്രംഇവിടെ ഈ നഗരത്തില്‍ (2015)
ചലച്ചിത്ര സംവിധാനംപത്മേന്ദ്ര പ്രസാദ്
ഗാനരചനപത്മേന്ദ്ര പ്രസാദ്
സംഗീതംജി ശ്രീറാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Paranjathaanu kuttam.. nee
arinjathaanu kuttam
palarum kothikkunna nin premapushpathe
palavuru chodichathente kuttam...

Karineela kannile kaatharabhaavathe
kavithayaay kandathum ente kuttam
punchirippoovithal chundathu kandappol
enthino vempiyathente kuttam
enthino vempiyathente kuttam...

Anuvaadamillaathe swapnangal kandathum
anuraagamaala njaan ariyaathe korthathum
athimohamaanathennorkkaathe poyathum
athiheenamaayi njaan cheytha kuttam...

Onnalla nammude paathakal..
​onnalla nammude paathakal ​ennu nee
chonnathu kelkkaanjathente kuttam
piriyuka naamini..
piriyuka naamini enna nin vaakkinte
porulorthu vingiyathente kuttam
porulorthu vingiyathente kuttam...

Theeveyil paarunna jeevithaveedhiyil
nee veyil kollaathe thalaraathe pokuvaan
thanalaayi theeruvaan aashicha njaan ninte
nizhalaayi theernnathum ente kuttam
nizhalaayi theernnathum ente kuttam...

Paranjathaanu kuttam.. nee
arinjathaanu kuttam
palarum kothikkunna nin premapushpathe
palavuru chodichathente kuttam...
palavuru chodichathente kuttam...

Parayaathirunnenkil..
en premachintha nee ariyaathirunnenkil
akalaathirunnene nee ente maaril ee
azhalinte poomaala chaarthaathirunnene
nin haasa rashmeeprasaadam chorinjente
irulinte maaraala neekkiyene
irulinte maaraala neekkiyene...

Akannu pom nin chirakadi naadam ketten
karaluruki kara kavinjozhukum
kadanathin perunadiyaay alinjadinju
nin ormmaavasheshamaam
anthapurathilee vidham...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പറഞ്ഞതാണു കുറ്റം.. നീ
അറിഞ്ഞതാണു കുറ്റം
പലരും കൊതിക്കുന്ന നിൻ പ്രേമപുഷ്പത്തെ
പലവുരു ചോദിച്ചതെൻ്റെ കുറ്റം...

കരിനീലക്കണ്ണിലെ കാതരഭാവത്തെ
കവിതയായ് കണ്ടതും എൻ്റെ കുറ്റം
പുഞ്ചിരിപ്പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ
എന്തിനോ വെമ്പിയതെൻ്റെ കുറ്റം
എന്തിനോ വെമ്പിയതെൻ്റെ കുറ്റം...

അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും
അനുരാഗമാല ഞാൻ അറിയാതെ കോർത്തതും
അതിമോഹമാണതെന്നോർക്കാതെ പോയതും
അതിഹീനമായി ഞാൻ ചെയ്ത കുറ്റം...

ഒന്നല്ല നമ്മുടെ പാതകൾ..
ഒന്നല്ല നമ്മുടെ പാതകൾ എന്നു നീ
ചൊന്നതു കേൾക്കാഞ്ഞതെൻ്റെ കുറ്റം
പിരിയുക നാമിനി..
പിരിയുക നാമിനി എന്ന നിൻ വാക്കിൻ്റെ
പൊരുളോർത്തു വിങ്ങിയതെൻ്റെ കുറ്റം
പൊരുളോർത്തു വിങ്ങിയതെൻ്റെ കുറ്റം...

തീവെയിൽ പാറുന്ന ജീവിതവീഥിയിൽ
നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ
തണലായി തീരുവാൻ ആശിച്ച ഞാൻ നിൻ്റെ
നിഴലായി തീർന്നതും എൻ്റെ കുറ്റം
നിഴലായി തീർന്നതും എൻ്റെ കുറ്റം...

പറഞ്ഞതാണു കുറ്റം.. നീ
അറിഞ്ഞതാണു കുറ്റം
പലരും കൊതിക്കുന്ന നിൻ പ്രേമപുഷ്പത്തെ
പലവുരു ചോദിച്ചതെൻ്റെ കുറ്റം...
പലവുരു ചോദിച്ചതെൻ്റെ കുറ്റം...

പറയാതിരുന്നെങ്കിൽ..
എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ
അകലാതിരുന്നേനേ നീ എൻ്റെ മാറിലീ
അഴലിൻ്റെ പൂമാല ചാർത്താതിരുന്നേനേ
നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെൻ്റെ
ഇരുളിൻ്റെ മാറാല നീക്കിയേനേ..
ഇരുളിൻ്റെ മാറാല നീക്കിയേനേ...

അകന്നുപോം നിൻ ചിറകടി നാദം കേട്ടെൻ
അരളുരുകി കരകവിഞ്ഞൊഴുകും
കദനത്തിൻ പെരുനദിയായ് അലിഞ്ഞടിഞ്ഞു
നിൻ ഓർമ്മാവശേഷമാം
അന്തഃപുരത്തിലീ വിധം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചങ്കിൽ ചതിവുമില്ല
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : പത്മേന്ദ്ര പ്രസാദ്   |   സംഗീതം : സുമേഷ് പരമേശ്വര്‍
മിഴികളിൽ തെളിയുമോ
ആലാപനം : പി ജയചന്ദ്രൻ, രാജശ്രീ പ്രവീൺ   |   രചന : പത്മേന്ദ്ര പ്രസാദ്   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ജന്മാന്തര സ്നേഹബന്ധം
ആലാപനം : ജി ശ്രീറാം   |   രചന : പത്മേന്ദ്ര പ്രസാദ്   |   സംഗീതം : ബേബി യോഹന്നാൻ
കൊക്ക ബൊങ്ങ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന :   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഹേ ഹോ
ആലാപനം : ലസി ജെ   |   രചന : ലസി ജെ   |   സംഗീതം : ലസി ജെ
മഴനൂലുകൾ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, രേഷ്മ മേനോൻ   |   രചന : മനോജ് മനയില്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
പറഞ്ഞതാണു കുറ്റം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പത്മേന്ദ്ര പ്രസാദ്   |   സംഗീതം : ജി ശ്രീറാം
പറഞ്ഞതാണു കുറ്റം അൺപ്ലഗ്ഗ്ഡ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പത്മേന്ദ്ര പ്രസാദ്   |   സംഗീതം : ജി ശ്രീറാം