View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vaanam Mele Kaattu ...

MoviePiplantri (2018)
Movie DirectorShoji Sebastian
LyricsJoice Thonniamala
MusicShanty Antony
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

elo...elelo...

vaanam mele kaattu
thudi kottum paattinte chelu
olam thullum thelineeril
neenthum cheru meenin chantham
neelum puzhayoratholam
vaadaamalarinte gandham
theyyam kaanaan nee poru
kaavile aalmarachottil
O....O....O...O...

aakaashappoonthinkale ...O...
moovanthinerathe deepangale
chenchundil then pozhiyum
nerulla naadinteyormmakale
kaadum mazhayum manjum nirayunna
kaananabhangiyilaliyaam
kili paadum paattukal kelkkaam
kaadum mazhayum manjum nirayunna
kaananabhangiyilaliyaam
kili paadum paattukal kelkkaam

vanam mele kaattu
thudikottum paattinte chelu...

akalunnoru venmukile...O...
padarunno mazhavillinnezhu niram
chenthaamarayithalozhukum
thelineerin poykayil neeraadaan
aarum nullaatha poonthalirmottile
thenkana muthukal nukaraan
swararaagamuralika meettaam
O...O...O...O...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എലോ ..... എലേലോ .....

വാനം മേലെ കാറ്റ്
തുടി കൊട്ടും പാട്ടിന്റെ ചേല്
ഓളം തുള്ളും തെളിനീരിൽ
നീന്തും ചെറുമീനിൻ ചന്തം
നീളും പുഴയോരത്തോളം....
വാടാമലരിന്റെ ഗന്ധം
തെയ്യം കാണാൻ നീ പോര്
കാവിലെ ആൽമരച്ചോട്ടിൽ
ഓ ....ഓ ....ഓ ...ഓ ...

ആകാശപ്പൂന്തിങ്കളേ ...ഓ ...
മൂവന്തിനേരത്തെ ദീപങ്ങളേ
ചെഞ്ചുണ്ടിൽ തേൻ പൊഴിയും
നേരുള്ള നാടിന്റെയോർമ്മകളേ
കാടും മഴയും മഞ്ഞും നിറയുന്ന
കാനനഭംഗിയിലലിയാം
കിളി പാടും പാട്ടുകൾ കേൾക്കാം
കാടും മഴയും മഞ്ഞും നിറയുന്ന
കാനനഭംഗിയിലലിയാം
കിളി പാടും പാട്ടുകൾ കേൾക്കാം

വാനം മേലെ കാറ്റ്
തുടികൊട്ടും പാട്ടിന്റെ ചേല് ...

അകലുന്നൊരു വെണ്മുകിലേ ...ഓ ...
പടരുന്നോ മഴവില്ലിന്നേഴു നിറം
ചെന്താമരയിതളൊഴുകും
തെളിനീരിൻ പൊയ്കയിൽ നീരാടാൻ
ആരും നുള്ളാത്ത പൂന്തളിർമോട്ടിലെ
തേൻകണമുത്തുകൾ നുകരാൻ
സ്വരരാഗമുരളിക മീട്ടാൻ
ഓ ...ഓ ...ഓ ...ഓ ...


Other Songs in this movie