View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിൽ മിന്നും വെട്ടം ...

ചിത്രംദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി (2019)
ചലച്ചിത്ര സംവിധാനംസോഹന്‍ ലാല്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംഅമല്‍ ആന്റണി

വരികള്‍

Lyrics submitted by: Sandhya Prakash

kannil minnum vettam veene
munnil mannum vinnum kande (2)
varnangal vanne nritham vaykke
swapnangalkkellam artham vaykke
kanunnathellam jalam
aake kannil minnum vettam veene
munnil mannum vinnum kande

Ah.......enno kananorthallo
ee vazhvin nanabhagangal
oh.....vannum poyum kalangal
ee mayayanam neelunnu
kaazhchayilalum nerarive
njanoru manpathram

kannil minnum vettam veene
munnil mannum vinnum kande

Ah...kannum pootti kanumbol
ee lokam veronnananllo
oh.....en ullil thangum roopangal
ee moodum mounam mayumbol
perariyumbol jeevanilaay
aakeyorunmadam

kannil minnum vettam veene
munnil mannum vinnum kande (2)
varnangal vanne nritham vaykke
swapnangalkkellam artham vaykke
kanunnathellam jalam
aake kannil minnum vettam veene
munnil mannum vinnum kande
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണിൽ മിന്നും വെട്ടം വീണേ
മുന്നിൽ മണ്ണും വിണ്ണും കണ്ടേ (2)
വർണങ്ങൾ വന്നേ നൃത്തം വയ്ക്കേ
സ്വപ്നങ്ങൾക്കെല്ലാം അർഥം വയ്ക്കേ
കാണുന്നതെല്ലാം ജാലം
ആകെ കണ്ണിൽ മിന്നും വെട്ടം വീണേ
മുന്നിൽ മണ്ണും വിണ്ണും കണ്ടേ

ആ ...........എന്നോ കാണാനോർത്തല്ലോ
ഈ വാഴ്വിൻ നാനാഭാഗങ്ങൾ
ഓ ......വന്നും പോയും കാലങ്ങൾ
ഈ മായായാനം നീളുന്നു
കാഴ്ചയിലാളും നേരറിവേ
ഞാനൊരു മൺപാത്രം

കണ്ണിൽ മിന്നും വെട്ടം വീണേ
മുന്നിൽ മണ്ണും വിണ്ണും കണ്ടേ

ആ .......കണ്ണും പൂട്ടി കാണുമ്പോൾ
ഈ ലോകം വേറൊന്നാണല്ലോ
ഓ....... എൻ ഉള്ളിൽ തങ്ങും രൂപങ്ങൾ
ഈ മൂടും മൗനം മായുമ്പോൾ
പേരറിയുമ്പോൾ ജീവനിലായ്
ആകെയൊരുന്മാദം

കണ്ണിൽ മിന്നും വെട്ടം വീണേ
മുന്നിൽ മണ്ണും വിണ്ണും കണ്ടേ (2)
വർണങ്ങൾ വന്നേ നൃത്തം വയ്ക്കേ
സ്വപ്നങ്ങൾക്കെല്ലാം അർഥം വയ്ക്കേ
കാണുന്നതെല്ലാം ജാലം
ആകെ കണ്ണിൽ മിന്നും വെട്ടം വീണേ
മുന്നിൽ മണ്ണും വിണ്ണും കണ്ടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍