

Cheri Thirinju ...
Movie | Paathi (2017) |
Movie Director | Chandran Narikode |
Lyrics | Lakshmanan Kanjirangad |
Music | Ramesh Narayan |
Singers | Kavalam Sreekumar |
Lyrics
Lyrics submitted by: Dr. Susie Pazhavarical cheri thirinju chuvannoru mannil chelathoor thannil poru jayichavar naalvarumonnaay vaanidumoru kaalam illaa nalla gunangalavarkkaa thambraakkanmaarkku ulloru pengal mathileyamma nanmakal nirakudamaay cheri thirinju chuvannoru mannil chelathoor thannil vaavu karuthirul moodiya raavil karkkidakam naalil garbhiniyaamoru shoodrappenkodi chennaa muttathu nonthu pidanju karanju maathilayamme adiyanoraal agathiyumanyayumaanithu sathyam kaivediyallee raavil cheri thirinju chuvannoru mannil chelathoor thannil arivalivaardrathayullavalellaam kettu kaninjappol ezhazhakaarnnoru paithal pirannu anthinilaavoli pol illam vaazhum thampraakkanmaar kandu nadungippoy illamithaarude eettillam haa! shuddhi nashiche poy kopamunarnnudalaake virachu kalppichoru thambraan cheykkuttikkunnettoo kurunari konnu bhujikkatte aa penkodiyum avalude kunjum engu polinje poy maanamidinju theemazha peythu neethi pizhachathupol chethana chornnoru chelathoorin vedanayaarariyaan chora purandoru cheykkuttikkunn- aaru puthacheedaan ullatharinjavar maathileyamma ellaam vittodi avarude shaapamathettathinaalo illam gathimutti neethi pizhachoru naadu vedinjoru navalokam paniyaan khedamulaykkaathulloru jeevitha lokam thunayaavaan snehathaal than maaru churathum daivakkaruvaakaan maakkoottathaayulla kulathil praananodukkiyaval ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചേരി തിരിഞ്ഞു ചുവന്നൊരു മണ്ണിൽ ചേലത്തൂർ തന്നിൽ പോരു ജയിച്ചവർ നാൽ വരുമൊന്നായ് വാണീടുമൊരു കാലം ഇല്ലാ നല്ല ഗുണങ്ങളവർക്കാ തമ്പ്രാക്കന്മാർക്ക് ഉള്ളൊരു പെങ്ങൾ മാത്തിലെയമ്മ നന്മകൾ നിറകുടമായ് ചേരി തിരിഞ്ഞു ചുവന്നൊരു മണ്ണിൽ ചേലത്തൂർ തന്നിൽ വാവു കറുത്തിരുൾമൂടിയ രാവിൽ കർക്കിടകം നാളിൽ ഗർഭിണിയാമൊരു ശൂദ്രപ്പെൺകൊടി ചെന്നാ മുറ്റത്ത് നൊന്തു പിടഞ്ഞു കരഞ്ഞു മാത്തിലെയമ്മേ അടിയനൊരാൾ അഗതിയുമന്യയുമാണിതു സത്യം കൈവെടിയല്ലീ രാവിൽ ചേരി തിരിഞ്ഞു ചുവന്നൊരു മണ്ണിൽ ചേലത്തൂർ തന്നിൽ അറിവലിവാർദ്രതയുള്ളവളെല്ലാം കേട്ടു കനിഞ്ഞപ്പോൾ ഏഴഴകാർന്നൊരു പൈതൽ പിറന്നു അന്തിനിലാവൊളി പോൽ ഇല്ലം വാഴും തമ്പ്രാക്കന്മാർ കണ്ടു നടുങ്ങിപ്പോയ് ഇല്ലാമിതാരുടെ ഈറ്റില്ലം ഹാ! ശുദ്ധി നശിച്ചേ പോയ് കോപമുണർന്നുടലാകെ വിറച്ചു കൽപ്പിച്ചൊരു തമ്പ്രാൻ ചേയ്ക്കുട്ടിക്കുന്നേറ്റൂ കുറുനരി കൊന്നു ഭുജിക്കട്ടെ ആ പെൺകൊടിയും അവളുടെ കുഞ്ഞും എങ്ങു പൊലിഞ്ഞേ പോയ് മാനമിടിഞ്ഞു തീമഴ പെയ്തു നീതി പിഴച്ചതുപോൽ ചേതന ചോർന്നൊരു ചേലത്തൂരിൻ വേദനയാരറിയാൻ ചോര പുരണ്ടൊരു ചേയ്ക്കുട്ടിക്കു- ന്നാരു പുതച്ചീടാൻ ഉള്ളറിഞ്ഞവർ മാത്തിലെയമ്മ എല്ലാം വിട്ടോടി അവരുടെ ശാപമതേറ്റതിനാലോ ഇല്ലം ഗതിമുട്ടി നീതി പിഴച്ചൊരു നാട് വെടിഞ്ഞൊരു നവലോകം പണിയാൻ ഖേദമുലയ്ക്കാതുള്ളൊരു ജീവിത ലോകം തുണയാവാൻ സ്നേഹത്താൽ തൻ മാറു ചുരത്തും ദൈവക്കരുവാകാൻ മാക്കൂട്ടത്തായുള്ള കുളത്തിൽ പ്രാണനൊടുക്കിയവൾ ..... |
Other Songs in this movie
- Teri Duniya
- Singer : Madhusree Narayan | Lyrics : Vijay Sursen | Music : Ramesh Narayan
- Mizhineeru Peyyunna
- Singer : Madhuvanthi Narayan | Lyrics : Lakshmanan Kanjirangad | Music : Ramesh Narayan
- Mele
- Singer : Ramesh Narayan | Lyrics : Lakshmanan Kanjirangad | Music : Ramesh Narayan