View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുക്കന്‍ രാജാവായി ...

ചിത്രംആ ചിത്രശലഭം പറന്നോട്ടെ (1970)
ചലച്ചിത്ര സംവിധാനംപി ബാൽത്തസാർ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by devi pillai on December 10, 2008

കുറുക്കന്‍ രാജാവായീ, കുരങ്ങന്‍ മന്ത്രിയായി
അനന്തന്‍ കാട്ടിലെ കഴുതകളെല്ലാം ആസ്ഥാനഗായകരായി
(കുറുക്കന്‍ ‍...)

വെണ്‍ചാമരക്കാട്ടിന്‍ കീഴില്‍ പഞ്ചലോഹമണിപീഠത്തില്‍
പട്ടുക്കുടചൂടി രാജാവിരുന്നു
പട്ടാഭിഷേകം നടന്നു, കുറുക്കന്റെ പട്ടാഭിഷേകം നടന്നു
(കുറുക്കന്‍ ‍...)

വാനരസേനയുമൊരുമിച്ചൊരുനാള്‍ നായാട്ടിനു പോയപ്പോള്‍
വനത്തില്‍ വെച്ചു വാള്‍മുനകൊണ്ടു വാലുമുറിഞ്ഞു
കുറുക്കന്റെ വാലുമുറിഞ്ഞു
(കുറുക്കന്‍ ...)

വാലാട്ടിയമൃഗങ്ങള്‍ മുഴുവന്‍ വാലുമുറിക്കാനുത്തരവായി
സിംഹം സടനീര്‍ത്തി കാടാകെയിളകി
സിംഹാസനമവര്‍ തകര്‍ത്തു കുറുക്കന്റെ
സിംഹാസനമവര്‍ തകര്‍ത്തു
(കുറുക്കന്‍ ‍...)


----------------------------------


Added by devi pillai on December 10, 2008

kurukkan raajaavaayi
kurangan manthriyaayi
ananthankaattile kazhuthakalellaam
aasthaanagaayakaraayi! (kurukkan..)

venchaamarakkattin keezhil
panchalohamani peedhathil
pattukkudachoodi raajaavirunnu
pattabhishaekam nadannu, kurukkante
pattabhishaekam nadannu! (kurukkan)

vaanarasaenayumorumichoru naal
naayaattinu poyappol
vanathil vachchu vaalmunakondu
vaalu murinju kurukkante
vaalu murinju! (kurukkan)

vaalaattiya mrigangal muzhuvan
vaalumurikkanuththaravaayi!
simham sada neerththi,kaadaakeyilaki
simhaasanamavar thakarthu, kurukkante
simhaasanamavar thakarththu! (kurukkan)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരയാതെ മുത്തേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണനെന്റെ കളിത്തോഴന്‍
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രകൃതി യുവതി രൂപവതി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കവിതയോ നിന്റെ കണ്ണില്‍ [കഥാപ്രസംഗം]
ആലാപനം : പി ബി ശ്രീനിവാസ്‌, കെ ശിവദാസ്   |   രചന : കെ ശിവദാസ്   |   സംഗീതം : ജി ദേവരാജൻ