View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹം പകരാൻ ...

ചിത്രംപാപ്പാസ് (2018)
ചലച്ചിത്ര സംവിധാനംസമ്പത്ത്
ഗാനരചനകൈതപ്രം
സംഗീതംഡോ ഗോപാൽ ശങ്കർ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

sneham pakaraan nenchil cherkkaan
neril kandu njaan nervazhi
varoo varoo pularkaalame
iniyenikkoru puthu puthu vazhi
iniyenikkoru puthu puthu yugam
puthu kanavile puthu manassumaay
parannu poyidaam

ororo swapnam poovidumbol
mounangal polum gaanam
pranayasallaapa sandhya kaanaan
naamonnu cherum
pakalkkilikal parannu pokunna
poovaaname
pournnami vasantha raaga surabhilam
theeram thazhukithulli paadi
poonthirakalaake
sneham pakaraan nenchil cherkkaan
neril kandu njaan nervazhi

neeraambalppookkal poovidunnu
neelajalaashayathil
vennilaavinte thoniyeri
vinnil neenthi nammal
puthumazhayil ilakkudayil
koodunnu naam
malakalil mukilkkurunnu neengave
thammil chernnu nammal
thaazhvaara thanalilaake ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സ്നേഹം പകരാൻ നെഞ്ചിൽ ചേർക്കാൻ
നേരിൽ കണ്ടു ഞാൻ നേർവഴി
വരൂ വരൂ പുലർകാലമേ
ഇനിയെനിക്കൊരു പുതു പുതു വഴി
ഇനിയെനിക്കൊരു പുതു പുതു യുഗം
പുതു കനവിലെ പുതു മനസ്സുമായ്
പറന്നു പോയിടാം

ഓരോരോ സ്വപ്നം പൂവിടുമ്പോൾ
മൗനങ്ങൾ പോലും ഗാനം
പ്രണയസല്ലാപ സന്ധ്യ കാണാൻ
നാമൊന്നു ചേരും
പകൽക്കിളികൾ പറന്നു പോകുന്ന
പൂവാണമേ
പൗർണ്ണമി വസന്തരാഗസുരഭിലം
തീരം തഴുകിത്തുള്ളി പാടി
പൂന്തിരകളാകെ
സ്നേഹം പകരാൻ നെഞ്ചിൽ ചേർക്കാൻ
നേരിൽ കണ്ടു ഞാൻ നേർവഴി

നീരാമ്പൽപ്പൂക്കൾ പൂവിടുന്നു
നീലജലാശയത്തിൽ
വെണ്ണിലാവിന്റെ തോണിയേറി
വിണ്ണിൽ നീന്തി നമ്മൾ
പുതുമഴയിൽ ഇലക്കുടയിൽ
കൂടുന്നു നാം
മലകളിൽ മുകിൽക്കുരുന്നു നീങ്ങവേ
തമ്മിൽ ചേർന്നു നമ്മൾ
താഴ്‌വാരത്തണലിലാകെ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റേ വാ
ആലാപനം : ശ്രേയ ജയദീപ്   |   രചന : ഡോ ഗോപാൽ ശങ്കർ   |   സംഗീതം : ഡോ ഗോപാൽ ശങ്കർ
നിലാവ് പെയ്യും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : യതീന്ദ്രൻ മാസ്റ്റർ   |   സംഗീതം : ഡോ ഗോപാൽ ശങ്കർ
ആരുടെയോ ആരുടെയോ
ആലാപനം : ഡോ ഗോപാൽ ശങ്കർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഡോ ഗോപാൽ ശങ്കർ