View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനക മുല്ല ...

ചിത്രംനിത്യ ഹരിത നായകൻ (2018)
ചലച്ചിത്ര സംവിധാനംഎ ആർ ബിനുരാജ്
ഗാനരചനഹസീന കാനം
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, മുഹമ്മദ് മഖ്ബൂൽ മൻസൂർ

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

കണ്ട് കണ്ട് കണ്ട് കട്ടെടുത്തതല്ലേ
കൊണ്ടു വന്നു തന്നെ കുഞ്ഞു മൈനേനേ...
പണ്ട് പണ്ട് പണ്ട് കണ്ടെടുത്തതല്ലേ
കൂട്ടിവച്ചൊരിഷ്ട്മെത്രയേറെ..

കനകമുല്ല കതിരുപോലെ മിനുത്ത സുന്ദരീ -
അരളിപ്പൂത്ത ചിരികളാലെ തുടുത്ത മോഹിനി
കാട്ടുമല്ലി പൂത്ത പൂത്തപോലെ കാത്തുനിന്നുവോ
കാറ്റുവന്നു പാട്ടു മൂളവേ...
നെഞ്ചിനുള്ളിൽ പഞ്ചവാദ്യമേറിടുന്നിതാ
കൊഞ്ചിടുന്ന മൊഞ്ചു കാണവേ
കനകമുല്ല കതിരുപോലെ മിനുത്ത സുന്ദരീ
അരളിപ്പൂത്ത ചിരികളാലെ തുടുത്ത മോഹിനി

മാരിവില്ലിൻ കൂട്ടിനുള്ളിൽ കൂട്ടവന്ന കൂട്ടുകാരാ
കുന്നിമണി തെന്നലോളം പാടിവന്ന പാട്ടുകാരാ
ഉം .. വിളിച്ചതെന്തിനോ കറുമ്പിമെനയേ
പെരുത്ത് പ്രേമമാണ് നിന്റെ കണ്ണില്
ഓ ...അടുത്ത് നിൽക്കവേ മദിച്ചു വണ്ടുപോൽ
കൊതിച്ച മോഹമാണ് നിന്റെ ചുണ്ടില് ...
മഞ്ഞുപെയ്യും കാലം വന്നാൽ കുയിലേ കുയിലേ കുയിലേ
മാമ്പഴത്തിൻ മാസം വന്നാൽ മയിലേ ...
തഞ്ചി തഞ്ചി പാട്ടും മൂളി മനമേ മനമേ മനമേ..
കൂട്ട് വിട്ടു കൂട്ടുകൂടി കനവേ
പ്രണയം പൊതിയും ചിറകിൽ നിലാപക്ഷിപോൽ

കണ്ട് കണ്ട് കണ്ട് കട്ടെടുത്തതല്ലേ
കൊണ്ടു വന്നു തന്ന കുഞ്ഞുമൈനേ...
പണ്ട് പണ്ട് പണ്ട് കണ്ടെടുത്തതല്ലേ
കൂട്ടിവച്ചൊരിഷ്ട്മെത്രയേറെ

പൊന്നുരുക്കും കൊന്ന പോലെ മിന്നിടുന്ന വെണ്ണിലാവേ
ചാരെവന്നു ചായുറങ്ങും പൂങ്കുറിഞ്ഞിപൂച്ച പോലെ
മിഴിക്ക് മുന്നിലോ ഉടക്കി നിന്നു ഞാൻ ..
ഒരൊറ്റ നോട്ടമേറ്റതെൻ്റെ നെഞ്ചിലായ്
മൊഴിക്ക് മഞ്ചലായ് ചിണുങ്ങി നിന്നു ഞാൻ
നനുത്ത വാക്ക് കൊണ്ടതെന്റെ ഉള്ളിലാ...
വെയില് ചാഞ്ഞ നേരമായാൽ മഴയായ് മഴയായ് മഴയായ്
കുളിര് പാകും കുന്നിലൂടെ നിഴലായ്
കതിര് ചോന്ന പാടമാകെ പതിയെ പതിയെ പതിയെ
കനവ് ചെയ്തു തോർന്നിടാതെ പ്രിയനേ
ഇരവും പകലും നിലവിൽ നിലാത്തോണി പോൽ
പ്രണയകാവ്യമെഴുതി വന്ന ഹരിത നായികാ
കവിത പാടി അരികെ നിന്ന ഹൃദയഗായകാ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയും
ആലാപനം : നിരഞ്ജ് സുരേഷ്, ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
മകര മാസ
ആലാപനം : ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ് ഭദ്ര, ഇഷാത   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
നീലരാവിൽ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കലിക   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പാരിജാത പൂ
ആലാപനം : വിഷ്ണു ഉണ്ണികൃഷ്ണൻ   |   രചന : ഹസീന കാനം   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പോരാട്ടവീഥിയിൽ
ആലാപനം : രഞ്ജിൻ രാജ് വി കെ   |   രചന : എ ആർ ബിനുരാജ്   |   സംഗീതം : രഞ്ജിൻ രാജ് വി കെ