View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എല്ലാം എല്ലാം ...

ചിത്രംശബരിമല ശ്രീ ധര്‍മ്മശാസ്താ (1970)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍

വരികള്‍

Lyrics submitted by: Jija Subramanian

Ellaamellaamayyappan
ellaavarkkum porulayyappan
kalyaanaamgan kaarunyaakaran
allalozhipponayyappan

kallum malayum kaattum nadiyum
pullum puliyum poonkaavanavum
laksham laksham bhaktharumavarude
lakshyavum shabarigireeshanayyan
(ellaam...)

kaale pampayil neeraadi ivar
neelimalayude nerukayileri
shabaripeedamathil thaanu vanangi
sharamkuthiyaalil sharameriyunnu
(ellaam...)

doore varum vedinaadam kettu
chaare thirusannidhiyilananjaal
parama mokshamasandaayakamaam nin
pathinettaam padi nirayum kaanaam
(ellaam...)

paripaavanamaam sreekovilkkakam
pathitha rakshakanayyane kaanaam
padasaraseeruha yugalavum mukhavum
paramporulin thiruvudalum kaanaam
(ellaam...)

janimruthi duritha vinaashakanayyan
kanaka makudamani bhooshithanayyan
sakala veda paaramgatha vandithan
nikhila loka samrakshakanayyan
(ellaam...)

Maalikappuramezhum ambaye vaavare
kannimoolayezhum gananaayakane
kandu thozhuthu varumalavil munnil
kandithayyarude thiruvaabharanam
(ellaam...)

paramapadathile deepaaraadhana
parama bhakthiyodu kumpittennaal
kaantha malayile jyothiyum kaanaam
ponnampalamezhum deepa prabhayum
(ellaam...)

swami sharanam ayyappaa
kaamaareesuthanayyappaa
poyyil unma bhavaanayyappaa
neeye sharanam ponnayyappa
ayyappa ayyappaa
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

എല്ലാമെല്ലാമയ്യപ്പന്‍
എല്ലാവര്‍ക്കും പൊരുളയ്യപ്പന്‍
കല്ല്യാണാംഗന്‍ കാരുണ്യാകരന്‍
അല്ലലൊഴിപ്പോനയ്യപ്പന്‍

കല്ലും മലയും കാറ്റും നദിയും
പുല്ലും പുലിയും പൂങ്കാവനവും
ലക്ഷം ലക്ഷം ഭക്തരുമവരുടെ
ലക്ഷ്യവും ശബരിഗിരീശ്വരനയ്യന്‍
(എല്ലാം)

കാലേ പമ്പയില്‍ നീരാടി ഇവര്‍
നീലിമലയുടെയനെറുകയിലേറി
ശബരിപീഠമതില്‍ താണുവണങ്ങി
ശരംകുത്തിയാലില്‍ ശരമെറിയുന്നു
(എല്ലാം)

ദൂരെ വരും വെടിനാദം കേട്ടു്
ചാരെ തിരുസന്നിധിയിലണഞ്ഞാല്‍
പരമമോക്ഷമസന്ദായകമാം നിന്‍
പതിനെട്ടാംപടി നിരയും കാണാം
(എല്ലാം)

പരിപാവനമാം ശ്രീകോവില്‍ക്കകം
പതിതരക്ഷകനയ്യനെ കാണാം
പദസരസീരുഹയുഗളവും മുഖവും
പരംപൊരുളിന്‍ തിരുവുടലും കാണാം
(എല്ലാം)

ജനിമൃതിദുരിതവിനാശകനയ്യന്‍
കനകമകുടമണിഭൂഷിതനയ്യന്‍
സകലവേദപാരംഗതവന്ദിതന്‍
നിഖിലലോകസംരക്ഷകനയ്യന്‍
(എല്ലാം)

മാളികപ്പുറമെഴും അംബയെ വാവരെ
കന്നിമൂലയെഴും ഗണനായകനെ
കണ്ടു തൊഴുതുവരുമളവില്‍ മുന്നില്‍
കണ്ടിതയ്യരുടെ തിരുവാഭരണം
(എല്ലാം)

പദപത്മത്തിലെ ദീപാരാധന
പരമഭക്തിയൊടു കുമ്പിട്ടെന്നാല്‍
കാന്തമലയിലെ ജ്യോതിയും കാണാം
പൊന്നമ്പലമെഴും ദീപപ്രഭയും
(എല്ലാം)

സ്വാമീശരണം അയ്യപ്പാ
കാമാരീസുതനയ്യപ്പാ
പൊയ്യില്‍ ഉണ്മഭവാനയ്യപ്പാ
നീയേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ അയ്യപ്പാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിശ്രീയെന്നാദ്യമായ്‌
ആലാപനം : നാണു ആശാൻ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉന്മാദിനികള്‍ ഉദ്യാനലതകള്‍
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹേമാംബരാഡംബരി
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഞാറ്റുവേലയ്ക്കു ഞാൻ നട്ട
ആലാപനം : പി സുശീലാദേവി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ത്രിപുര സുന്ദരീ നാഥന്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓം നമസ്തെ സർവ്വശക്ത
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, കേശവൻ നമ്പൂതിരി   |   രചന : കെ നാരായണ പിള്ള   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മധുരാപുര നായികെ
ആലാപനം : പി ലീല   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശിവരാമ ഗോവിന്ദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ലപന്നച്യുതാനന്ദ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാർവ്വണേന്ദു
ആലാപനം : പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി, ലീല വാര്യർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുദാകരാത്ത മോദകം [ഗണേശ പഞ്ചരത്നം]
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, ലത രാജു, പി സുശീലാദേവി   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നെയ്യിട്ട വിളക്കു
ആലാപനം : പി സുശീല   |   രചന : കെ നാരായണ പിള്ള   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരാഗ്രേ വസതേ
ആലാപനം : അമ്പിളി   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശരണം ശരണമേ
ആലാപനം : ജയ വിജയ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദർശനം പുണ്യ ദർശനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം പി ശിവം   |   സംഗീതം : ജയ വിജയ
അയ്യപ്പാ ശരണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം പി ശിവം   |   സംഗീതം : ജയ വിജയ
ധ്യായേ ചാരു ജട
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഭൂതാനന്ദ സര്‍വ്വസ്വം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി