View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചിനുള്ളിലാകെ ...

ചിത്രംതട്ടുംപുറത്ത് അച്യുതൻ (2018)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംദീപാങ്കുരന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, രാധിക നാരായണന്‍

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെക്കണ്ട നേരത്ത്.. മയങ്ങും..
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെക്കണ്ട നേരത്ത്..
ഓ! വർണ്ണത്തിങ്കൾ.. മെല്ലെ കന്നിതേനിൽ..
മുങ്ങിത്താഴും ആ നേരത്തല്ലോ..
ഒളിനോക്കുകൊണ്ടു തന്നെ..
സഖിയാക്കി നിന്നെ ഓമലേ..

മൂകം.. ചൊല്ലാതെ ചൊല്ലും.. മോഹം..
പൊന്നീറൻസന്ധ്യാ മേഘം...
പുൽകാതെ പുൽകി നീളെ..
പൂങ്കാറ്റിൻ കൈകളാലേ..
തെന്നാതെ തെന്നീ മൂകം..
ചൊല്ലാതെ ചൊല്ലും മോഹം..
പൊന്നീറൻസന്ധ്യാ മേഘം....
ചൂടുകയായീ ചിന്തൂരം.. നവരാഗമായി
ചൂടുകയായീ ചിന്തൂരം.. നവരാഗം..
പൂവരമ്പിലൂടെ.. സഖീ നിന്നെ ഓർത്തു നടന്നു ഞാൻ..

നെഞ്ചിനുള്ളിലാകെ.. മഞ്ഞുപെയ്യും പോലെ
നിന്നെക്കണ്ട നേരത്ത്.. മതിമയങ്ങും..
നെഞ്ചിനുള്ളിലാകെ.. മഞ്ഞുപെയ്യും പോലെ
നിന്നെക്കണ്ട നേരത്ത്..

കാറ്റേ.. എല്ലാമറിയും കൂട്ടേ..
എൻപ്രിയം ചെന്നങ്ങോതാമോ..
പിന്നാലെ പമ്മി ചെല്ലും.. കാതോരം മുത്തി ചൊല്ലും..
കണ്ണാരം പൊത്തും കാറ്റേ.. എല്ലാമറിയുന്ന കൂട്ടേ..
എൻപ്രിയം ചെന്നങ്ങോതാമോ..
ആ.. മൊഴി കാത്ത്.. ചെവിയോർത്ത്.. വിലോലമായ്
ആ.. മൊഴി കാത്ത്.. ചെവിയോർത്ത്.. വിലോലം..
ചാഞ്ഞുവീണ നിലാവിൻ.. വിരിമേലെ ചായും തൂവലായ്..

നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെക്കണ്ട നേരത്ത്.. മയങ്ങും..
നെഞ്ചിനുള്ളിലാകെ മഞ്ഞുപെയ്യും പോലെ
നിന്നെക്കണ്ട നേരത്ത്..
ഓ! വർണ്ണത്തിങ്കൾ.. മെല്ലെ കന്നിതേനിൽ..
മുങ്ങിത്താഴും ആ നേരത്തല്ലോ..
ഒളിനോക്കുകൊണ്ടു തന്നെ..
സഖിയാക്കി നിന്നെ ഓമലേ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിടില്ല പൂണ്ട കള്ളാ
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ദീപാങ്കുരന്‍
മഴ വരുന്നുണ്ടേ
ആലാപനം : അനില്‍ പനച്ചൂരാന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ദീപാങ്കുരന്‍
മുത്തുമണി രാധേ
ആലാപനം : കോറസ്‌, വിജേഷ് ഗോപാൽ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ദീപാങ്കുരന്‍
മംഗളകാരക
ആലാപനം : മഞ്ജരി, സുദീപ് കുമാര്‍, ആവണി മൽഹാർ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ദീപാങ്കുരന്‍