View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗ നീല ...

ചിത്രംപവിയേട്ടന്റെ മധുരച്ചൂരൽ (2018)
ചലച്ചിത്ര സംവിധാനംശ്രീകൃഷ്ണൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംസി രഘുനാഥ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Indu Ramesh

Anuraaga neela nadi neenthi neenthi varum
aadimaasa mukile
ini choodukente hrudayaabhilaashamoru
maarivillinnithalaay...
(anuraaga... )
pakaroo neermani nee
padaroo jeevanil nee
harithaardramee thanalidangalil
arikil chaayu neelamayilaay...
anuraaga neela nadi neenthi neenthi varum
aadimaasa mukile...

kaanuvaan pidayumen mizhi
vijanaveedhiyil ithuvare
thedave arikilinnu nee
oru nilaavu pol varikayaay
churul mudiyizhayil thirukee njaan
ee paneeralar thozhee
ariyaathe neeyaa vazhiyoramonnil
kalayaathe choodi varumo...
(anuraaga... )

ormmayil verutheyen viral
thzhuki veenayil vivashamaay
kettuvo pranaya thaalamaarnnathi vilolamaam
shruthikal nee
oru thudam kanavu thirayaano
ee nishaanadiyiloode
orupoleyini iruthonikalaay
puthu theeram thediyalayaam...
(anuraaga... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

അനുരാഗനീലനദി നീന്തിനീന്തിവരും
ആടിമാസമുകിലേ
ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു
മാരിവില്ലിന്നിതളായ്..
(അനുരാഗനീലനദി.. )
പകരൂ നീർമണി നീ
പടരൂ ജീവനിൽ നീ
ഹരിതാർദ്രമീ തണലിടങ്ങളിൽ
അരികിൽ ചായു നീലമയിലായ്...
അനുരാഗനീലനദി നീന്തിനീന്തിവരും
ആടിമാസമുകിലേ...

കാണുവാൻ പിടയുമെൻ മിഴി
വിജനവീഥിയിൽ ഇതുവരെ
തേടവേ അരികിലിന്നു നീ
ഒരു നിലാവു പോൽ വരികയായ്
ചുരുൾമുടിയിഴയിൽ തിരുകീ ഞാൻ
ഈ പനീരലർ തോഴീ
അറിയാതെ നീയാ വഴിയൊരമൊന്നിൽ
കളയാതെ ചൂടിവരുമോ...
(അനുരാഗനീലനദി... )

ഓർമ്മയിൽ വെറുതെയെൻ വിരൽ
തഴുകി വീണയിൽ വിവശമായ്
കേട്ടുവോ പ്രണയതാളമാർന്നതിവിലോലമാം
ശ്രുതികൾ നീ
ഒരു തുടം കനവു തിരയാനോ
ഈ നിശാനദിയിലൂടെ
ഒരുപോലെയിനി ഇരുതോണികളായ്
പുതുതീരം തേടിയലയാം...
(അനുരാഗനീലനദി... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗ നീല
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സി രഘുനാഥ്
അനുരാഗ നീല (Pathos)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സി രഘുനാഥ്
ചിന്നി ചിന്നി പെയ്യും
ആലാപനം : എം ജി ശ്രീകുമാർ, വൃന്ദ മേനോൻ   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : സി രഘുനാഥ്