

അനുരാഗ നീല (Pathos) ...
ചിത്രം | പവിയേട്ടന്റെ മധുരച്ചൂരൽ (2018) |
ചലച്ചിത്ര സംവിധാനം | ശ്രീകൃഷ്ണൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | സി രഘുനാഥ് |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Gopalakrishnan | വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ അനുരാഗനീലനദി നീന്തിനീന്തിവരും ആടിമാസമുകിലേ ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ്.. പകരൂ നീർമണി നീ പടരൂ ജീവനിൽ നീ ഹരിതാർദ്രമീ തണലിടങ്ങളിൽ അരികിൽ ചായു നീലമയിലായ്... അനുരാഗനീലനദി നീന്തിനീന്തിവരും ആടിമാസമുകിലേ... കാണുവാൻ പിടയുമെൻ മിഴി വിജനവീഥിയിൽ ഇതുവരെ തേടവേ അരികിലിന്നു നീ ഒരു നിലാവു പോൽ വരികയായ് ചുരുൾമുടിയിഴയിൽ തിരുകീ ഞാൻ ഈ പനീരലർ തോഴീ അറിയാതെ നീയാ വഴിയൊരമൊന്നിൽ കളയാതെ ചൂടിവരുമോ... അനുരാഗനീലനദി നീന്തിനീന്തിവരും ആടിമാസമുകിലേ... ഇനി ചൂടുകെൻ്റെ ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ്.. ആ ആ ആ ആ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗ നീല
- ആലാപനം : കെ എസ് ചിത്ര | രചന : റഫീക്ക് അഹമ്മദ് | സംഗീതം : സി രഘുനാഥ്
- അനുരാഗ നീല
- ആലാപനം : വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : സി രഘുനാഥ്
- ചിന്നി ചിന്നി പെയ്യും
- ആലാപനം : എം ജി ശ്രീകുമാർ, വൃന്ദ മേനോൻ | രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | സംഗീതം : സി രഘുനാഥ്