View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുതു ചെമ്പാ ...

ചിത്രംഓട്ടർഷ (2018)
ചലച്ചിത്ര സംവിധാനംസുജിത് വാസുദേവ്
ഗാനരചനബി ടി അനിൽകുമാർ
സംഗീതംശരത്‌
ആലാപനംഇന്ദുലേഖ വാര്യര്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
ചോക ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
തരിപൊന്നു മിന്നുമാ കണ്ണിലെ
തിരിനീട്ടി വന്നു നീ ഇന്നലെ...
കുരുക്കുത്തി വിടർന്നു കരയ്ക്കെത്തി
കുണുങ്ങി മിഴിയെത്തിപൊത്തി കളിച്ചു നീ നിന്നെ
പുതു ചെമ്പാ നെല്ല് കുത്തി

പമ്മിപതുങ്ങുന്ന പാൽപുഴപോലെ
ഉള്ളിൽ തുളുമ്പി നീ അലയഴകായി
കളിയാടിയെന്നിലേറ്റ രാഗമേ
കള്ളക്കണ്ണിറുക്കും കന്നിവേയിലെ
വിതയെന്നു വന്നു ചേരുമെന്നു കാക്കും
പാടമാണെൻ നെഞ്ചു കുയിലെ
പ്രേമ ചെമ്പാവിൻ വിത്തെറിഞ്ഞ്
ചേറിൽ നമിച്ച് നിന്ന് ഞാറ് കാത്ത് ചോറ് കാത്ത് ചേല കാത്ത്
പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ

ഓ എണ്ണിപറയുന്ന പരിഭാവമാകെ
മണ്ണിലെഴുതുന്നു നഖമുനയാലെ
പെരുന്നാളലിഞ്ഞ വാനിലൂടവേ
പുണ്യം പൂത്തുലഞ്ഞ തിങ്കളാണ് നീ
കുളിരാർന്ന് താഴെ നിന്ന് നിന്നെ നോക്കും
കുഞ്ഞുമഞ്ഞുതുള്ളിയാണ് ഞാൻ
നാളെ നേരം പുലർന്നു ചെന്ന്‌
കാലം കനിഞ്ഞു പിന്നെ കൂടെയൊന്നു ചേർന്നുനിന്ന് താലിതന്ന്

പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
ചോക ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
തരിപൊന്നു മിന്നുമാ കണ്ണിലെ
തിരിനീട്ടി വന്നു നീ ഇന്നലെ...
കുരുക്കുത്തി വിടർന്നു കരയ്ക്കെത്തി
കുണുങ്ങി മിഴിയെത്തിപൊത്തി കളിച്ചു നീ നിന്നെ
പുതു ചെമ്പാ നെല്ലു കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്തപ്പുര കൃതി
ആലാപനം : വിശ്വജിത്ത്, സുനില്‍ മത്തായി   |   രചന : വൈശാഖ് സുഗുണൻ   |   സംഗീതം : വിശ്വജിത്ത്
ഓട്ടർഷ ഓട്ടി നടക്കും
ആലാപനം : സായന്ത്‌   |   രചന : രാജീവ് നായര്‍   |   സംഗീതം : ശരത്‌
ജന്നത് കീ
ആലാപനം : ശരത്‌, സർവ്വശ്രീ   |   രചന : രാജീവ് നായര്‍   |   സംഗീതം : ശരത്‌
നീ കണ്ട
ആലാപനം : മുകേഷ്   |   രചന : വൈശാഖ് സുഗുണൻ   |   സംഗീതം : ശരത്‌
നാടോടും കാറ്റേ
ആലാപനം : സർവ്വശ്രീ   |   രചന : ബി ടി അനിൽകുമാർ   |   സംഗീതം : ശരത്‌