View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുമണി രാധേ ...

ചിത്രംതട്ടുംപുറത്ത് അച്യുതൻ (2018)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംദീപാങ്കുരന്‍
ആലാപനംകോറസ്‌, വിജേഷ് ഗോപാൽ

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

പ്രഥമ സമാഗമം ലജ്ജിതയാ..
പടുചാടുശതൈരനുകൂലം..
മൃദുമധുരസ്മിത ഭാഷിതയായ്..
ശിഥിലീകൃത ജഘന ദുകൂലം..
കൃഷ്ണാ.. കൃഷ്ണാ... കൃഷ്ണാ.. ആ.. ആ

മുത്തുമണി രാധേ മുത്തു മുത്തു രാധേ..
പുത്തിലഞ്ഞി പൂത്തു.. യെത്തിയീ വസന്തം..
നിന്റെ പാദരേണു.. തേടിടുന്നു ഞാനീ..
മൺവരമ്പു തോറും.. കണ്മറഞ്ഞതെന്തേ

മുത്തുമണി രാധേ മുത്തു മുത്തു രാധേ..
പുത്തിലഞ്ഞി പൂത്തു.. യെത്തിയീ വസന്തം..
നിന്റെ പാദരേണു.. തേടി വന്നു ഞാനീ..
മൺവരമ്പു തോറും.. കണ്മറഞ്ഞതെന്തേ

എൻവേണുഗാനം കേൾപ്പതില്ല നീയെൻ..
അന്തരംഗ രാഗം തൊട്ടെടുത്തുമില്ല..
എൻവേണുഗാനം കേൾപ്പതില്ല നീയെൻ..
അന്തരംഗ രാഗം തൊട്ടെടുത്തുമില്ല..
നീയൊളിച്ചുവെക്കും വർണ്ണമയിൽപീലി
ചൂടിയെൻ മോഹം താരിടുമോ
നീയൊളിച്ചുവെക്കും വർണ്ണമയിൽപീലി
ചൂടിയെൻ മോഹം താരിടുമോ
മുകിൽമാറി.. മഴവില്ലും തെളിയാറായി..

മുത്തുമണി രാധേ.. സരിഗരിസ .. പധനിധപ.. ഗമധപ മഗരിഗസാ..

പൊൻവളയൂരി നീ.. വെൺകൊലുസൂരി നീ..
സ്വരമിയലാതേയെങ്ങോ പോയി..
പൊൻവളയൂരി നീ.. വെൺകൊലുസൂരി നീ..
സ്വരമിയലാതേയെങ്ങോ പോയി..
ചന്ദനഗന്ധം വഴിയും നിന്നുടെ
പരിമൃദുമേനിയെൻ വഴി കാട്ടീടും
ചന്ദനഗന്ധം വഴിയും നിന്നുടെ
പരിമൃദുമേനിയെൻ വഴി കാട്ടീടും
കുളിർ കാറ്റിൽ, പുളകം പോൽ.. പുണരും നിന്നെ..

മുത്തുമണി രാധേ മുത്തു മുത്തു രാധേ..
പുത്തിലഞ്ഞി പൂത്തു.. യെത്തിയീ വസന്തം..

രാധേ രാധേ രാധേകൃഷ്ണാ.. രാധേകൃഷ്ണാ രാധേ..
രാധേകൃഷ്ണാ രാധേ.. രാധേകൃഷ്ണാ രാധേ..
രാധേ രാധേ രാധേകൃഷ്ണാ.. രാധേകൃഷ്ണാ രാധേ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെഞ്ചിനുള്ളിലാകെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, രാധിക നാരായണന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ദീപാങ്കുരന്‍
വിടില്ല പൂണ്ട കള്ളാ
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ദീപാങ്കുരന്‍
മഴ വരുന്നുണ്ടേ
ആലാപനം : അനില്‍ പനച്ചൂരാന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ദീപാങ്കുരന്‍
മംഗളകാരക
ആലാപനം : മഞ്ജരി, സുദീപ് കുമാര്‍, ആവണി മൽഹാർ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ദീപാങ്കുരന്‍