View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Varinellvarambill ...

MovieThaakkol Pazhuthu (2020)
Movie DirectorHafiz Ismail
LyricsJithin Devasy, Junate Geordy, Binu Balan
MusicGayoz Johnson
SingersSidharth Menon

Lyrics

Lyrics submitted by: Sandhya Prakash

Varinel varambil chaayum nneram
kaathil nirayum nin naadam
kaayal padavil cherumnneram
kanavil nirayum nin roopam
venchirakukalil vin panimathiyaay
ennarikil varu neeyum doore

Mudiyizhakal kothum kuliraniyum kaattaay
janalazhi than chaare thirayunnu njaan
mazha pozhiyum nerathe idavazhiyil neele
oru kadayaay theeraam nin koode njaan
ee arukil varu en kanavukalil
venchiriyazhakaay melle melle
mounam vaachaalamaay

Varinel varambil chaayum nneram
kaathil nirayum nin naadam
kaayal padavil cherumnneram
kanavil nirayum nin roopam

Chirimanikal chitharum kolusalakal kelkke
chumararikil chare nin poomugham
ilaveyilil pookkum konnamarathanal
iliniyanayu neeyum en koodeyaay
nee arikil varu en kanavukalil
venchiriyazhakaay melle melle
mounam vaachaalamaay

Varinel varambil chaayum nneram
kaathil nirayum nin naadam
kaayal padavil cherumnneram
kanavil nirayum nin roopam
venchirakukalil vin panimathiyaay
ennarikil varu neeyum doore
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വരിനെൽ വരമ്പിൽ ചായുംന്നേരം
കാതിൽ നിറയും നിൻ നാദം
കായൽ പടവിൽ ചേരുംന്നേരം
കനവിൽ നിറയും നിൻ രൂപം
വെൺചിറകുകളിൽ വിൺ പനിമതിയായ്
എന്നരികിൽ വരൂ നീയും ദൂരേ

മുടിയിഴകൾ കോതും കുളിരണിയും കാറ്റായ്
ജനലഴി തൻ ചാരേ തിരയുന്നു ഞാൻ
മഴ പൊഴിയും നേരത്തേ ഇടവഴിയിൽ നീളേ
ഒരു കുടയായ് തീരാം നിൻ കൂടേ ഞാൻ
ഈ അരുകിൽ വരൂ എൻ കനവുകളിൽ
വെൺചിരിയഴകായ് മെല്ലേ മെല്ലേ
മൗനം വാചാലമായ്

വരിനെൽ വരമ്പിൽ ചായുംന്നേരം
കാതിൽ നിറയും നിൻ നാദം
കായൽ പടവിൽ ചേരുംന്നേരം
കനവിൽ നിറയും നിൻ രൂപം

ചിരിമണികൾ ചിതറും കൊലുസലകൾ കേൾക്കേ
ചുമരരികിൽ ചാരേ നിൻ പൂമുഖം
ഇളവെയിലിൽ പൂക്കും കൊന്നമരത്തണലിൽ
ഇനിയണയൂനീയും എൻ കൂടെയായ്
നീ അരികിൽ വരൂ എൻ കനവുകളിൽ
വെൺചിരിയഴകായ് മെല്ലേ മെല്ലേ
മൗനം വാചാലമായ്

വരിനെൽ വരമ്പിൽ ചായുംന്നേരം
കാതിൽ നിറയും നിൻ നാദം
കായൽ പടവിൽ ചേരുംന്നേരം
കനവിൽ നിറയും നിൻ രൂപം
വെൺചിറകുകളിൽ വിൺ പനിമതിയായ്
എന്നരികിൽ വരൂ നീയും ദൂരേ


Other Songs in this movie

Vidavangukayanee
Singer : Madhu Balakrishnan, Denniz Joseph, Anjana Pramod   |   Lyrics : Jithin Devasy, Junate Geordy, Binu Balan   |   Music : Denniz Joseph