View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒടിയാ ...

ചിത്രംഒടിയൻ (2018)
ചലച്ചിത്ര സംവിധാനംവി എ ശ്രീകുമാർ മേനോൻ
ഗാനരചനലക്ഷ്മി ശ്രീകുമാർ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

നെഞ്ചില് കാളകുളമ്പ്.. കണ്ണില് കാരിരുൾമുള്ള്.. ഒടിയാ...
പൊയ്മുഖം കെട്ടിനടന്ന്.. നേർമുഖം നമ്പണില്ലിന്നു.. ഒടിയാ..
പിടഞ്ഞു നീറിയെരിഞ്ഞു.. ഒടിയാ.. എന്തിനു വാഴണ് മണ്ണിൽ..
നെഞ്ചില് കാളകുളമ്പ്.. കണ്ണില് കാരിരുൾമുള്ള്.. ഒടിയാ...

ഒടി ഒടി ഒടി ഒടിയാ.. ഒടി ഒടി ഒടി ഒടിയാ..
ഒടി ഒടി ഒടി ഒടിയാ.. ഒടി ഒടി ഒടി ഒടിയാ..

കരുത്തും വിറവിറച്ച്.. നിഴലും പുറംതിരിഞ്ഞു..
പാതിരാക്കമ്പിളി മേലെ കാട്ടുതീ ചോപ്പ്
കരഞ്ഞ് കറുത്തൊരീ മാനത്തിന് ചോട്ടില്..
തനിച്ച് നോവു തിന്നു നീ..
നെഞ്ചില് കാളകുളമ്പ്.. കണ്ണില് കാരിരുൾമുള്ള്.. ഒടിയാ...

ചതിച്ച് വന്നിരുട്ട്.. പിറകെ പോയ് വെയില്..
ഒടിയാ ഒടി മറന്നോ നേരെല്ലാം പതിരോ..
വരണ്ട് കീറുമീ.. കരളിൻ പാടത്ത്..
വിള്ളലിൽ ചോര കിനിഞ്ഞു..

നെഞ്ചില് കാളകുളമ്പ്.. കണ്ണില് കാരിരുൾമുള്ള്.. ഒടിയാ...
പൊയ്മുഖം കെട്ടിനടന്ന്.. നേർമുഖം നമ്പണില്ലിന്നു.. ഒടിയാ..
പിടഞ്ഞു നീറിയെരിഞ്ഞു.. ഒടിയാ.. എന്തിനു വാഴണ് മണ്ണിൽ..
നെഞ്ചില് കാളകുളമ്പ്.. കണ്ണില് കാരിരുൾമുള്ള്.. ഒടിയാ...ഒടിയാ....

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊണ്ടോരാം
ആലാപനം : ശ്രേയ ഘോഷാൽ, സുദീപ് കുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
മാനം തുടുക്കണ്
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
മുത്തപ്പൻ്റെ ഉണ്ണി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ലക്ഷ്മി ശ്രീകുമാർ   |   സംഗീതം : എം ജയചന്ദ്രന്‍
ഏനൊരുവൻ
ആലാപനം : മോഹന്‍ലാല്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍