View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴവില്ലിൽ വിരിയുന്ന ...

ചിത്രംമാധവീയം (2019)
ചലച്ചിത്ര സംവിധാനംതേജസ് പെരുമണ്ണ
ഗാനരചനസുധി
സംഗീതംസുധി
ആലാപനംസുനില്‍കുമാര്‍ പി കെ

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
മഴയിൽ ..മഴയിൽ കുളിരും
പനിനീർ ദളം പോലെ നീ
അഴകേ ..അഴകിന്നേഴഴകേ ...
അഴകേ ..അഴകിന്നേഴഴകേ ...
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ

പ്രണയാദ്രഗാനം പൂങ്കാറ്റു മൂളും
സായന്തനങ്ങൾ സിന്ദൂരമണിയും
ചാരുമുഖി നീ ചാരത്തണയുമ്പോൾ
യാമങ്ങൾ രാഗിലമാകും ...
ചാരുമുഖി നീ ചാരത്തണയുമ്പോൾ
യാമങ്ങൾ രാഗിലമാകും ...
ഞാനാ മധുസാഗരത്തിരയിലൊഴുകി അലിയും
പേരറിയാത്തൊരു വർഷാനുഭൂതിയിൽ കുളിരലയാകും
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ

നീരജ മലരുകൾ കൺചിമ്മിയുണരും
ഹംസങ്ങൾ ദൂതിനായ് മത്സരിച്ചണയും
നീരാഴി നീരും രോമാഞ്ചമണിയും
പൂവുടൽ പുണർന്നിടുമ്പോൾ....
നീരാഴി നീരും രോമാഞ്ചമണിയും
പൂവുടൽ പുണർന്നിടുമ്പോൾ....
ഞാനാ സുരസാഗരത്തിരയിലൊഴുകി അലയും
നിനവറിയാത്തൊരു സ്വർഗ്ഗാനുഭൂതിയിൽ
മധുകണമാകും....
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
മഴയിൽ ..മഴയിൽ കുളിരും
പനിനീർ ദളം പോലെ നീ
അഴകേ ..അഴകിന്നേഴഴകെ ...
അഴകേ ..അഴകിന്നേഴഴകെ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയമൊരു തൂമഞ്ഞായി
ആലാപനം : ചെങ്ങന്നൂർ ശ്രീകുമാർ   |   രചന : സുധി   |   സംഗീതം : സുധി
പുതുമഴയിൽ
ആലാപനം : വാണി ജയറാം, സുനില്‍കുമാര്‍ പി കെ   |   രചന : സുധി   |   സംഗീതം : സുധി
മാഞ്ഞു പോയ നിലാവേ
ആലാപനം : പി സുശീല, സുനില്‍കുമാര്‍ പി കെ   |   രചന : സുധി   |   സംഗീതം : സുധി
മഴവില്ലിൽ വിരിയുന്ന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : സുധി   |   സംഗീതം : സുധി
മാഞ്ഞു പോയ നിലാവേ
ആലാപനം : പി സുശീല   |   രചന : സുധി   |   സംഗീതം : സുധി
മാഞ്ഞു പോയ നിലാവേ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : സുധി   |   സംഗീതം : സുധി