ചിപ്പി ചിപ്പി ...
ചിത്രം | അരനാഴികനേരം (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | സി ഒ ആന്റോ, രേണുക |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chippee chippee muthuchippee chippikku mukkuvan vala veeshi muthallaa chippiyallaa kittiyathavanoru maayaa mankudamaayirunnu (chippee) mankudam mukkuvan thurannu - kudathil pon pukachurulukaluyarnnu pukayude pirakil pulinakhamulloru bhootham ninnu chirichu bhootham paranju: nooru yugangal njaanee kadalil kidannu oro yugathilum oro yugathilum oro shapadhameduthu kudam thurannenne vidunnavane njaan kollumennaanente shapadham mukkuvan paranju: maanatholam pokkam vachoru roopam enganeyenganeyenganeyee man kudathilirunnoo? marikkum munpathu kaanaan maathram manassilenikkoru moham (chippee) pinneyum bhootham chirichu - kudathil pon pukachurulaay olichu arabikkadahyile mukkuvan aa kudam akale kadalilerinjoo (chippee) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ ചിപ്പിയ്ക്കു മുക്കുവന്‍ വലവീശി മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു മായാമണ്‍കുടമായിരുന്നൂ (ചിപ്പീ) മണ്‍കുടം മുക്കുവന്‍ തുറന്നു - കുടത്തില്‍ പൊന്‍ പുകച്ചുരുളുകളുയര്‍ന്നു പുകയുടെ ചിറകില്‍ പുലിനഖമുള്ളൊരു ഭൂതം നിന്നു ചിരിച്ചു... ഭൂതം പറഞ്ഞു : നൂറു യുഗങ്ങള്‍ ഞാനീ കടലില്‍ കിടന്നു ഓരോ യുഗത്തിലും ഓരോ യുഗത്തിലും ഓരോ ശപഥമെടുത്തു കുടം തുറന്നെന്നെ വിടുന്നവനെ ഞാന്‍ കൊല്ലുമെന്നാണെന്റെ ശപഥം മുക്കുവന്‍ പറഞ്ഞു : മാനത്തോളം പൊക്കം വെച്ചൊരു രൂപം എങ്ങനെ എങ്ങനെ എങ്ങനെയീ മണ്‍കുടത്തിലിരുന്നൂ? മരിക്കും മുന്‍പതു കണാന്‍ മാത്രം മനസ്സിലെനിക്കൊരു മോഹം (ചിപ്പീ) പിന്നെയും ഭൂതം ചിരിച്ചു - കുടത്തില്‍ പൊന്‍ പുകച്ചുരുളായൊളിച്ചു അറബിക്കഥയിലെ മുക്കുവന്‍ ആ കുടം അകലെ കടലിലെറിഞ്ഞു (ചിപ്പീ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സമയമാം രഥത്തില്‍
- ആലാപനം : പി ലീല, പി മാധുരി | രചന : ഫാദര്‍ നാഗേല്‍ | സംഗീതം : ജി ദേവരാജൻ
- അനുപമേ അഴകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വരങ്ങളേ സപ്തസ്വരങ്ങളേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദൈവപുത്രനു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ