ദൈവപുത്രനു ...
ചിത്രം | അരനാഴികനേരം (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Daivaputhranu veedhiyorukkuvaan snaapakayohannaan vannu aayiramaayiramaalambaheenare jnaanasnaanam cheyyichu daivaputhranu veedhiyorukkuvaan snaapakayohannaan vannu aa snaapakante swaram kettunarnnu yorddaan nadiyude theeram (aa snaapakante.....) chakravaalam thottu chakravaalam vare shabdakodunkaattuyarnnu annu shabdakodunkaattuyarnnu daivaputhranu veedhiyorukkuvaan snaapakayohannaan vannu aa kodunkaattin chirakadiyelkkaatha chakravartheepadamilla aa kodunkaattil ilakitherikkaatha rathnasimhaasanamilla herodiyaassinte anthapurathile raajakumaari salomi yohannaante shirassaruthannoru mohiniyaattam nadathi O...O....O daivaputhranu veedhiyorukkuvaan snaapakayohannaan vannu annu salomiye daivam shapichu kannil kanalukalode (annu salomiye....) nithyadukhathinte mulkkireedangale ningalkkaniyuvaan kittoo ennum ningalkkaniyuvaan kittoo (daivaputhranu....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന് വന്നൂ ആയിരമായിരമാലംബഹീനരെ ജ്ഞാനസ്നാനം ചെയ്യിച്ചു ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നു യോര്ദ്ദാന് നദിയുടെ തീരം ചക്രവാളംതൊട്ടു ചക്രവാളം വരെ ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു ദൈവപുത്രനു വീഥിയൊരുക്കുവാന്‍... അക്കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത ചക്രവര്‍ത്തീപദമില്ല അക്കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത രത്നസിംഹാസനമില്ല ഹേറോദിയാസിന്റെ അന്ത:പുരത്തിലെ രാജകുമാരി സലോമി യോഹന്നാന്റെ ശിരസ്സറുത്തന്നൊരു മോഹിനിയാട്ടം നടത്തീ ഓ....... ദൈവപുത്രനു വീഥിയൊരുക്കുവാന്‍... അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ നിത്യദു:ഖത്തിന്റെ മുള്‍ക്കിരീടങ്ങളേ നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ ദൈവപുത്രനു വീഥിയൊരുക്കുവാന്‍... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സമയമാം രഥത്തില്‍
- ആലാപനം : പി ലീല, പി മാധുരി | രചന : ഫാദര്‍ നാഗേല്‍ | സംഗീതം : ജി ദേവരാജൻ
- അനുപമേ അഴകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വരങ്ങളേ സപ്തസ്വരങ്ങളേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചിപ്പി ചിപ്പി
- ആലാപനം : സി ഒ ആന്റോ, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ