View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oraal Maathram Urukunna ...

MoviePadmavyoohathile Abhimanyu (2019)
Movie DirectorVineesh Aradya
LyricsAjay Gopal
MusicAjay Gopal
SingersKS Chithra

Lyrics

Lyrics submitted by: Sandhya Prakash

oraal maathramurukunna veyilaanithu
oraalilaay peyyunna mazhayaanithu
palanaalilingane kan nattu kaathathin
aruthiyil mozhiyunna nanavaanithu
mazhayaanithu (oraal maathramurukunna veyilaanithu)

alasamaay ozhukunna puzhayaanithu
kaalamariyaathr aliyunna shilayaanithu (2)
oduvilee theerathadiyum manalile oru thari
neerunna novaanithu (oraal maathramurukunna veyilaanithu)

kaathirippin neenda kadavaanithu
kaathu kanneerunangiya kavilaanithu
kaliyaay mozhinjathum vidayaay paranjathum
kadalaay olippicha karalaanithu (oraal maathramurukunna......mazhayaanithu)

oraal maathramurukunna veyilaanithu.
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരാൾ മാത്രമുരുകുന്ന വെയിലാണിത്
ഒരാളിലായ് പെയ്യുന്ന മഴയാണിത്
പലനാളിലിങ്ങനെ കൺ നട്ടു കാത്തതിൻ
അറുതിയിൽ മൊഴിയുന്ന നനവാണിത്
മഴയാണിത് (ഒരാൾ മാത്രമുരുകുന്ന വെയിലാണിത്)

അലസമായ ഒഴുകുന്ന പുഴയാണിത്
കാലമറിയാതെ അലിയുന്ന ശിലയാണിത് (2 )
ഒടുവിലീ തീരത്തടിയും മണലിലെ ഒരു തരി
നീറുന്ന നോവാണിത് (ഒരാൾ മാത്രമുരുകുന്ന വെയിലാണിത്)

കാത്തിരിപ്പിൻ നീണ്ട കടവാണിത്
കാത്തു കണ്ണീരുണങ്ങിയ കവിളാണിത് (2)
കളിയായ് മൊഴിഞ്ഞതും വിടയായ് പറഞ്ഞതും
കടലായ് ഒളിപ്പിച്ച കരളാണിത് (ഒരാൾ മാത്രമുരുകുന്ന....മഴയാണിത്)

ഒരാൾ മാത്രമുരുകുന്ന വെയിലാണിത്.


Other Songs in this movie

Premam Pole Enthonnullil
Singer : Ajay Gopal   |   Lyrics : Ajay Gopal   |   Music : Ajay Gopal
Themmady Thirakal Nammal
Singer : Anwar Sadath   |   Lyrics : Ajay Gopal   |   Music : Ajay Gopal