View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pavizha Mazha ...

MovieAthiran (2019)
Movie DirectorVivek
LyricsVinayak Sasikumar
MusicPS Jayahari
SingersKS Harishankar

Lyrics

Lyrics submitted by: Sandhya Prakash

Doore oru mazhavillin ezham varnam pol
thooval kavilinayil nin mayalavanyam
innen idavazhiyil ninnomal kalthalam
neeyam swarajathiyil ee mounam vachalam
sandhya ragangalettu padunnu bhoomiyum vanavum
sakshiyaay bhavukangalekunnu
shyamameghangalum pavizhamazhayo

nee peyyumo innivale nee moodumo
ven panimathiyivalile
malaroliyazhakile nalangalil
en kanavukal vithariya tharakangale
kanuvan kathu njan

Doore oru mazhavillin ezham varnam pol
thooval kavilinayil nin mayalavanyam

Araarume thedatha nin ulnambu thedi
ararume kanathora dahangal pulki
nee pokum dooram nizhalaay njan vannidaam
theerangal thedi chirakeri poyidam
madhuramoorum chiriyale nee priyasammatham moolumo
manatharin azhineekki nee
inayavan porumo
kalamakunna thoniyil nammal
innitha cherave
peelineerthunnorayiram jalam
ennilinnaakave pavizhamazhaye

nee peyyumo innivale nee moodumo
ven panimathiyivalile
malaroliyazhakile nalangalil
en kanavukal vithariya tharakangale
kanuvan kathu njan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദൂരേ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം
ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം
നീയാം സ്വരജതിയിൽ ഈ മൗനം വാചാലം
സാന്ധ്യ രാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളേകുന്നു
ശ്യാമമേഘങ്ങളും പവിഴമഴയേ

നീ പെയ്യുമോ ഇന്നിവളേ നീ മൂടുമോ
വെൺ പനിമതിയിവളിലെ
മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്ത് ഞാൻ

ദൂരേ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി
നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ
മനതാരിൻ അഴിനീക്കി നീ
ഇണയാവാൻ പോരുമോ
കാലമാകുന്ന തോണിയിൽ നമ്മൾ
ഇന്നിതാ ചേരവേ
പീലിനീർത്തുന്നോരായിരം ജാലം
എന്നിലിന്നാകവേ പവിഴമഴയേ

നീ പെയ്യുമോ ഇന്നിവളേ
നീ മൂടുമോ വെൺ പനിമതിയിവളിലെ
മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്ത് ഞാൻ


Other Songs in this movie

Aattuthottil
Singer : P Jayachandran   |   Lyrics : Vinayak Sasikumar   |   Music : PS Jayahari
Ee Thazhvara
Singer : Amrita Jayakumar, Fejo   |   Lyrics : Engandiyoor Chandrasekharan   |   Music : PS Jayahari