Parayu Engu Nee ...
Movie | Rakshaapurushan (2019) |
Movie Director | Nalini Prabha Menon |
Lyrics | Jibin George Sebastian |
Music | Jibin George Sebastian |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Parayu engu nee ente laavanya pushpame vidarum nin sobha than lalana njanelkkumbol Parayu engu nee ente maadhurya swapname vidarum nin mandhamaam ormmakal njan thazhukunnu akalunnee mohangal anayunnee naalangal jeevante thaalamaay neeyakalumbol (2) thookunnu ennil thoomanjin meghakkuliril thoratha daahamaay neeyente veyil kuliril Parayu engu nee ente laavanya pushpame vidarum nin sobha than lalana njanelkkumbol Parayu engu nee ente maadhurya swapname vidarum nin mandhamaam ormmakal njan thazhukunnu Virahaardranaayi njan pranayaardranaayi njan anayunnen ormmakale njan thazhukumbol (2) neeyennu mennil thoratha snehakkulir mayatha mohamaay neeyennumennil kulir Parayu engu nee ente laavanya pushpame vidarum nin sobha than lalana njanelkkumbol Parayu engu nee ente maadhurya swapname vidarum nin mandhamaam ormmakal njan thazhukunnu Parayu engu nee ente maadhurya swapname | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പറയൂ എങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ വിടരും നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ വിടരും നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുന്നു അകലുന്നീ മോഹങ്ങൾ അണയുന്നീ നാളങ്ങൾ ജീവന്റെ താളമായ് നീയകലുമ്പോൾ (2) തൂകുന്നു എന്നിൽ തൂമഞ്ഞിൻ മേഘക്കുളിരിൽ തോരാത്ത ദാഹമായ് നീയെന്റെ വെയിൽ കുളിരിൽ പറയൂ എങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ വിടരും നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ വിടരും നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുന്നു വിരഹാർദ്രനായി ഞാൻ പ്രണയാർദ്രനായി ഞാൻ അണയുന്നെൻ ഓർമ്മകളെ ഞാൻ തഴുകുമ്പോൾ (2) നീയെന്നു മെന്നിൽ തോരാത്ത സ്നേഹക്കുളിർ മായാത്ത മോഹമായ് നീയെന്നുമെന്നിൽ കുളിർ പറയൂ എങ്ങു നീ എന്റെ ലാവണ്യ പുഷ്പമേ വിടരും നിൻ ശോഭ തൻ ലാളന ഞാനേൽക്കുമ്പോൾ പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ വിടരും നിൻ മന്ദമാം ഓർമ്മകൾ ഞാൻ തഴുകുന്നു പറയൂ എങ്ങു നീ എന്റെ മാധുര്യ സ്വപ്നമേ |
Other Songs in this movie
- Pranayam En Kanavil
- Singer : Najim Arshad | Lyrics : Jibin George Sebastian | Music : Jibin George Sebastian