View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈറൻ കാറ്റ് മെല്ലെ ...

ചിത്രംഓഹ (2019)
ചലച്ചിത്ര സംവിധാനംശ്രീജിത്ത് പണിക്കർ
ഗാനരചനജ്യോതിഷ് റ്റി കാശി
സംഗീതംഅജിയേഷ് ആന്റോ
ആലാപനംകെ എസ് ഹരിശങ്കര്‍, നഫ്‌ള സാജിദ്

വരികള്‍

Lyrics submitted by: Sandhya Prakash

Eeran kattu melle ee pranayamithezhuthumbol (2)
neeyaam mounaragam pakarukayanennil
thinkal poovu nulli ee nerukayilaniyumbol
neeyaam nertha gandhamtharalithamayennil
neelaakaashame nishayude saghiyayi
thora mariyay chirakukal kudayave
eran kattu melle

Paathi charum neelaravin mizhivathilkkalennu
kathirippu velli noolin veyilayi ini njan
mathivarathennolame niranila mayum vare
konchathe konchillayo ninswasamen nenchakam

Eeran kattu melle ee pranayamithezhuthumbol
neeyaam mounaragam pakarukayanennil
Eeran kattu melle

Paathi neeyaay chernnidaam nin vazhikal neele ennum
ethu novum manjupokum kulirayini njan
kurukidum venpravupol kanpeelikal
mindathe mindeelayo nin mounamaa thenkanam

Eeran kattu melle ee pranayamithezhuthumbol (2)
neeyaam mounaragam pakarukayanennil
thinkal poovu nulli ee nerukayilaniyumbol
neeyaam nertha gandhamtharalithamayennil
neelaakaashame nishayude saghiyayi
thora mariyay chirakukal kudayave
eran kattu melle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ (2)
നീയാം മൗനരാഗം പകരുകയാണെന്നിൽ
തിങ്കൾ പൂവു നുള്ളി ഈ നെറുകയിലണിയുമ്പോൾ
നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ
നീലാകാശമേ നിശയുടെ സഖിയായി
തോരാ മാരിയായ് ചിറകുകൾ കുടയവേ
ഈറൻ കാറ്റു മെല്ലെ

പാതി ചാരും നീലരാവിൻ മിഴിവാതിൽക്കലെന്നും
കാത്തിരിപ്പൂ വെള്ളി നൂലിൻ വെയിലായി ഇനി ഞാൻ
മതിവരാതെന്നോളമേ നിറനിലാ മായും വരെ
കൊഞ്ചാതെ കൊഞ്ചില്ലയോ നിൻശ്വാസമെൻ നെഞ്ചകം

ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ
നീയാം മൗനരാഗം പകരുകയാണെന്നിൽ
ഈറൻ കാറ്റു മെല്ലെ

പാതി നീയായ്‌ ചേർന്നിടാം നിൻ വഴികൾ നീളെ എന്നും
ഏതു നോവും മാഞ്ഞുപോകും കുളിരായിനി ഞാൻ
കുറുകിടും വെൺപ്രാവുപോൽ കൺപീലികൾ
മിണ്ടാതെ മിണ്ടീലയോ നിൻ മൗനമാ തേൻകണം

ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ (2)
നീയാം മൗനരാഗം പകരുകയാണെന്നിൽ
തിങ്കൾ പൂവു നുള്ളി ഈ നെറുകയിലണിയുമ്പോൾ
നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ
നീലാകാശമേ നിശയുടെ സഖിയായി
തോരാ മാരിയായ് ചിറകുകൾ കുടയവേ
ഈറൻ കാറ്റു മെല്ലെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിരിയുന്നോ
ആലാപനം : സുമേഷ് സോമസുന്ദർ   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : സുമേഷ് സോമസുന്ദർ