View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ormakal Venam ...

MovieNaan Petta Makan (2019)
Movie DirectorSaji Palamel
LyricsRafeeq Ahamed
MusicBijibal
SingersNandhu Kartha

Lyrics

Lyrics submitted by: Sandhya Prakash

Ormmakal venam ellarkkorormmakal venam
manushya mochana veedhi chumannoru
charithra gaadhakal orkkenam
ormakal venam ormmakal venam
irumbu thokkukalodethirittoru
manushya peshikalorkkanam
dhanaadya hunkin himamala neekkiya
kalapgeethikal kelkkenam
ormmakal venam ormmakal venam

Charithaganga nadi gathi mattum
bhageeradha smrithi vidarenam
vishanna kunjin nilavili inimel
uyarnnidallee lokathil
mathandhakaaram mathilukal paniyaan
thuninjidalle ee lokathil
ormmakal venam ormmakal venam

Ormmakal venam ormmakal venam
varunna thalamura kanneraniyatherinjeedathe
valarnneedaan
vichithra yudha kuruthikalillaa dinangal vannu pularnnidaan
orotta vamsham manavarennu
suvarna swapnam vidaraanaay
ormmakal venam ormmakal venam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓർമ്മകൾ വേണം എല്ലാർക്കോരോർമ്മകൾ വേണം
മനുഷ്യ മോചന വീഥി ചുമന്നൊരു
ചരിത്ര ഗാഥകൾ ഓർക്കേണം
ഓർമ്മകൾ വേണം ഓർമ്മകൾ വേണം
ഇരുമ്പു തോക്കുകളോടെതിരിട്ടൊരു
മനുഷ്യ പേശികളോർക്കണം
ധനാഢ്യ ഹുങ്കിൻ ഹിമമല നീക്കിയ
കലാപഗീതികൾ കേൾക്കേണം
ഓർമ്മകൾ വേണം ഓർമ്മകൾ വേണം

ചരിത്രഗംഗാനദി ഗതി മാറ്റും
ഭഗീരഥ സ്‌മൃതി വിടരേണം
വിശന്ന കുഞ്ഞിൻ നിലവിളി ഇനിമേൽ
ഉയർന്നിടല്ലീ ലോകത്തിൽ
യഥാർത്ഥ ചൂഷകർ തൻ ചാട്ടയിൽ ഇനി പുളഞ്ഞിടല്ലീ
ലോകത്തിൽ
മതാന്ധകാരം മതിലുകൾ പണിയാൻ തുനിഞ്ഞിടല്ലേ
ഈ ലോകത്തിൽ
ഓർമ്മകൾ വേണം ഓർമ്മകൾ വേണം

ഓർമ്മകൾ വേണം ഓർമ്മകൾ വേണം
വരുന്ന തലമുറ കണ്ണീരണിയാതെരിഞ്ഞീടാതെ
വളർന്നീടാൻ
വിചിത്ര യുദ്ധ കുരുതികളില്ലാ ദിനങ്ങൾ വന്നു പുലർന്നീടാൻ
ഒരൊറ്റ വംശം മാനവരെന്നു
സുവർണ സ്വപ്നം വിടരാനായ്
ഓർമ്മകൾ വേണം ഓർമ്മകൾ വേണം
ഓർമ്മകൾ വേണം ഓർമ്മകൾ വേണം


Other Songs in this movie

Kaithola
Singer : Sanjay Satheesh   |   Lyrics : Engandiyoor Chandrasekharan   |   Music : Bijibal
Murivettu Veezhunnu
Singer : Pushpavathy   |   Lyrics : Murukan Kattakkada   |   Music : Bijibal