View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനവിലൊരു ...

ചിത്രംശക്തൻ മാർക്കറ്റ് (2019)
ചലച്ചിത്ര സംവിധാനംജീവ
ഗാനരചനസുനിൽബാബു പട്ടേപ്പാടം
സംഗീതംവിനുലാൽ
ആലാപനംഅഭിജിത് കൊല്ലം

വരികള്‍

Lyrics submitted by: Sandhya Prakash

Kanaviloru nalam kadhanamoru naadam
kanunnororma polum yathrayay
iru manassiletho izha piriyumnneram
mazhamegham maanju vaanam maathramaay
parayathe pokum ravil padivathilaro
charum virahaardra yamamayi neelumo

Kanaviloru nalam kadhanamoru naadam
kanunnororma polum yathrayay

Kalam vazhimarum kanal minnaletta pol
niram varnna sandhyayil thengiyo
ravum mizhi cherkkum sharathinkal mayave
idam thedum rathri myna padiyo
manalkadinullile ilam thennalakave
thiriyunnorodamayi marumo

Aaro sruthi cherkkum vydha thanthri veenayil
varipadumetho mooka saanthwanam maya madhu thedum
ithal poya poovilim thiriyunnetho snehasagaram
mazhal praavu pokave mozhiyunna marmmaram
eekaanthamayalinju cherumo

Kanaviloru nalam kadhanamoru naadam
kanunnororma polum yathrayay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കനവിലൊരു നാളം കഥനമൊരു നാദം
കാണുന്നൊരോർമ പോലും യാത്രയായ്
ഇരു മനസ്സിലേതോ ഇഴ പിരിയുംന്നേരം
മഴമേഘം മാഞ്ഞു വാനം മാത്രമായ്
പറയാതെ പോകും രാവിൽ പടിവാതിലാരോ
ചാരും വിരഹാർദ്ര യാമമായി നീളുമോ

കനവിലൊരു നാളം കഥനമൊരു നാദം
കാണുന്നൊരോർമ പോലും യാത്രയായ്

കാലം വഴിമാറും കനൽ മിന്നലേറ്റ പോൽ
നിറം വാർന്ന സന്ധ്യയിൽ തേങ്ങിയോ
രാവും മിഴി ചേർക്കും ശരത്തിങ്കൾ മായവേ
ഇടം തേടും രാത്രി മൈന പാടിയോ
മണൽകാടിനുള്ളിലെ ഇളം തെന്നലാകവേ
തിരിയുന്നൊരോടമായി മാറുമോ

ആരോ ശ്രുതി ചേർക്കും വ്യഥ തന്ത്രി വീണയിൽ
വരിപ്പാടുമേതോ മൂക സാന്ത്വനം മായാ മധു തേടും
ഇതൾ പോയ പൂവിലും തിരയുന്നേതോ സ്നേഹസാഗരം
മഴൽ പ്രാവ് പോകവേ മൊഴിയുന്ന മർമ്മരം
ഏകാന്തമായലിഞ്ഞു ചേരുമോ

കനവിലൊരു നാളം കഥനമൊരു നാദം
കാണുന്നൊരോർമ പോലും യാത്രയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നമ്മടെ തൃശ്ശിവപേരൂർ
ആലാപനം : വിനുലാൽ , സുധി സുബ്രമണ്യൻ , ബിനീഷ് ഉണ്ണി , റഫീഖ് ഷാ   |   രചന : അപ്പുട്ടി   |   സംഗീതം : വിനുലാൽ
തന്നന്നം തന്നാന്നെ
ആലാപനം : ഗീത സേതുദാസ്   |   രചന : സുബാഷ് പോണൊലി   |   സംഗീതം : വിനുലാൽ
ചിന്നി ചിന്നി ചിതറും
ആലാപനം :   |   രചന : അപ്പുട്ടി , സുബാഷ് പോണൊലി, സുനിൽബാബു പട്ടേപ്പാടം, ടെസ്സി റോണി   |   സംഗീതം : വിനുലാൽ