View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലിപ്പഴം പോലെ ...

ചിത്രംകുമ്പാരീസ് (2019)
ചലച്ചിത്ര സംവിധാനംസാഗർ ഹരി
ഗാനരചനഅശ്വിൻ കൃഷ്ണ
സംഗീതംസിബു സുകുമാരന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aalippazham pole chirikkana pennungal ulloru naadaane
aalappuzha ennee naadininu peraane
chanku pari chanki thaneedunnoraanungalulloru naadaane
chankaayi cherunnorulloru naadaane (2)

Aazhithiramaalaka chelode aadikkalikkana naadaane
aalappuzha enee naadinu peraane
punnamadakkayalilvallangal paanju kuthikkana naadaane
chundante thalayeduppulla naadaane

Karuthamma kandu premichooru pareekkutteede naadaane
aalappuzha enee naadinu peraane
pattanathinnazhaku koottana paalangalulloru naadaane
paalathinu chelotha perulla naadaane

Aalippazham pole chirikkana pennungal ulloru naadaane
aalappuzha ennee naadininu peraane
chanku pari chanki thaneedunnoraanungalulloru naadaane
chankaayi cherunnorulloru naadaane

Mathamennu jaathiyennillaathe manushyarulloru naadaane
aalappuzha ennee naadininu peraanekaarirumbin karuthullorude karalurappulla naadaane
kadalinte makkalumulloru naadaane
nira nira kuttanaadum kasavitta kumarakavum avalude
azhaku nirayave
thakiladi thimila thaalamaay

Aalippazham pole chirikkana pennungal ulloru naadaane
aalappuzha ennee naadininu peraane
chanku pari chanki thaneedunnoraanungalulloru naadaane
chankaayi cherunnorulloru naadaane

Aazhithiramaalaka chelode aadikkalikkana naadaane
aalappuzha enee naadinu peraane
punnamadakkayalilvallangal paanju kuthikkana naadaane
chundante thalayeduppulla naadaane
aalappuzha ennee naadininu peraane
aalappuzha ennee naadininu peraane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആലിപ്പഴം പോലെ ചിരിക്കണ പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
ചങ്കു പറി ചങ്കു തന്നീടുന്നോരാണുങ്ങൾ ഉള്ളൊരു നാടാണേ
ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ (2)

ആഴിത്തിരമാലകൾ ചേലോടെ ആടിക്കളിക്കണ നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
പുന്നമടക്കായലിൽ വള്ളങ്ങൾ പാഞ്ഞു കുതിക്കണ നാടാണേ
ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ

കറുത്തമ്മ കണ്ടു പ്രേമിച്ചോരു പരീക്കുട്ടീടെ നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
പട്ടണത്തിന്നഴക് കൂട്ടണ പാലങ്ങളുള്ളൊരു നാടാണേ
പാലത്തിനു ചേലൊത്ത പേരുള്ള നാടാണേ

ആലിപ്പഴം പോലെ ചിരിക്കണ പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
ചങ്കു പറി ചങ്കു തന്നീടുന്നോരാണുങ്ങൾ ഉള്ളൊരു നാടാണേ
ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ

മതമെന്ന് ജാതിയെന്നില്ലാതെ മനുഷ്യരുള്ളോരു നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
കാരിരുമ്പിൻ കരുത്തുള്ളോരുടെ കരളുറപ്പുള്ള നാടാണേ
കടലിന്റെ മക്കളുമുള്ളൊരു നാടാണേ
നിറ നിറ കുട്ടനാടും കസവിട്ട കുമരകവും അവളുടെ
അഴക് നിറയവേ
തകിലടി തിമില താളമായ്

ആലിപ്പഴം പോലെ ചിരിക്കണ പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
ചങ്കു പറി ചങ്കു തന്നീടുന്നോരാണുങ്ങൾ ഉള്ളൊരു നാടാണേ
ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ

ആഴിത്തിരമാലകൾ ചേലോടെ ആടിക്കളിക്കണ നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
പുന്നമടക്കായലിൽ വള്ളങ്ങൾ പാഞ്ഞു കുതിക്കണ നാടാണേ
ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ
ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ
ആലപ്പുഴ എന്നീ നാടിനു പേരാണേ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിനീലകണ്ണിൽ
ആലാപനം : സിബു സുകുമാരന്‍   |   രചന : അശ്വിൻ കൃഷ്ണ   |   സംഗീതം : സിബു സുകുമാരന്‍
കലി പടർന്നു
ആലാപനം : സിബു സുകുമാരന്‍, ആസിഫ് അഹമ്മദ് , വിജീഷ് കുളത്ത് , ഡി ജെ ദാസ്   |   രചന : അശ്വിൻ കൃഷ്ണ   |   സംഗീതം : സിബു സുകുമാരന്‍
മെല്ലെ മിഴികൾ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അശ്വിൻ കൃഷ്ണ   |   സംഗീതം : സിബു സുകുമാരന്‍
രണഭൂവിൽ എരിയുന്നൊരു
ആലാപനം : സിബു സുകുമാരന്‍   |   രചന : അശ്വിൻ കൃഷ്ണ   |   സംഗീതം : സിബു സുകുമാരന്‍