View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Entha Moorye ...

MovieOru Desa Visesham (2019)
Movie DirectorDr Sathyanarayananunni
LyricsAnoop Thozhukkara
MusicSaroja Unnikrishnan
SingersJassie Gift

Lyrics

Lyrics submitted by: Sandhya Prakash

Athippothil thathamma cholli
kuttyole poocha poocha (2)
chembarunthe raanchidalle pokanam
njangalaa vela kaanaan (2)

Enthaa mooriye paadathu nikkanu
njaattuvela paattu kettuvo
chanthel vallom vikkanamengil
vithu nadaan kandamuzhaan vaa
mazha nanayan thoniyil puzha nirayan velayil
njaattu paattu kekkanundo nee
nalla naattu paattu kekkanundo nee

Enthaa mooriye paadathu nikkanu
njaattuvela paattu kettuvo
chanthel vallom vikkanamengil
vithu nadaan kandamuzhaan vaa

Athippothil thathamma cholli
kuttyole poocha poocha (2)
chembarunthe raanchidalle pokanam
njangalaa vela kaanaan

Puzhayil vari thettiya paralo nee thottil
tharayil mazha thedi thavalachan paadi
thirayum poothanum kaavadiyaattavum
parayum paanayum velayum pooravum
eleelo hoi ee deashavishesham
eleelo hoi ee deashavishesham

Makaramanjee raavath malayirangana nerathu
kuliru peyyana naadaanu ha naadaanu

Enthaa mooriye paadathu nikkanu
njaattuvela paattu kettuvo
chanthel vallom vikkanamengil
vithu nadaan kandamuzhaan vaa

Naavil kothi thedi maambazhakkaalavum thedi
raavil olikkannaay kaakkachi koottavum
vayalin varamaadum mazha thooki medavum
veyilil niramodum chiri thooki konnayum
eleelo hoi ee deashavishesham
eleelo hoi ee deashavishesham

Pathupara koythinu vithirakkana nerathu
kuthirikkanathenthaanu ay enthaanu

Enthaa mooriye paadathu nikkanu
njaattuvela paattu kettuvo
chanthel vallom vikkanamengil
vithu nadaan kandamuzhaan vaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അത്തിപ്പൊത്തിൽ തത്തമ്മ ചൊല്ലി
കുട്ട്യോളേ പൂച്ച പൂച്ച (2)
ചെമ്പരുന്തേ റാഞ്ചിടല്ലേ പോകണം
ഞങ്ങളാ വേല കാണാൻ (2)

എന്താ മൂരിയെ പാടത്തു നിക്കണ്
ഞാറ്റുവേല പാട്ടു കേട്ടുവോ
ചന്തേൽ വല്ലോം വിക്കണമെങ്കിൽ
വിത്തു നടാൻ കണ്ടമുഴാൻ വാ
മഴ നനയണ തോണിയിൽ പുഴ നിറയണ വേളയിൽ
ഞാറ്റു പാട്ടു കേക്കണുണ്ടോ നീ
നല്ല നാട്ടു പാട്ടു കേക്കണുണ്ടോ നീ

എന്താ മൂരിയെ പാടത്തു നിക്കണ്
ഞാറ്റുവേല പാട്ടു കേട്ടുവോ
ചന്തേൽ വല്ലോം വിക്കണമെങ്കിൽ
വിത്തു നടാൻ കണ്ടമുഴാൻ വാ

അത്തിപ്പൊത്തിൽ തത്തമ്മ ചൊല്ലി
കുട്ട്യോളേ പൂച്ച പൂച്ച
ചെമ്പരുന്തേ റാഞ്ചിടല്ലേ പോകണം
ഞങ്ങളാ വേല കാണാൻ

പുഴയിൽ വഴി തെറ്റിയ പരലോ നീ തോട്ടിൽ
തറയിൽ മഴ തേടി തവളച്ചൻ പാടി
തിറയും പൂതനും കാവടിയാട്ടവും
പറയും പാനയും വേലയും പൂരവും
എലേലോ ഹോയ് ഈ ദേശവിശേഷം
എലേലോ ഹോയ് ഈ ദേശവിശേഷം

മകരമഞ്ഞീ രാവത് മലയിറങ്ങണ നേരത്തു
കുളിരു പെയ്യണ നാടാണ് ഹ നാടാണ്

എന്താ മൂരിയെ പാടത്തു നിക്കണ്
ഞാറ്റുവേല പാട്ടു കേട്ടുവോ
ചന്തേൽ വല്ലോം വിക്കണമെങ്കിൽ
വിത്തു നടാൻ കണ്ടമുഴാൻ വാ

നാവിൻ കൊതി തേടി മാമ്പഴക്കാലവും
രാവിൽ ഒളികണ്ണായ് കാക്കച്ചി കൂട്ടവും
വയലിൻ വരമാടും മഴ തൂകി മേടവും
വെയിലിൽ നിറമോടും ചിരി തൂകി കൊന്നയും
എലേലോ ഹോയ് ഈ ദേശവിശേഷം
എലേലോ ഹോയ് ഈ ദേശവിശേഷം

പത്തുപറ കൊയ്‌ത്തിന്‌ വിത്തിറക്കണ നേരത്തു
കുത്തിരിക്കണതെന്താണ് അയ് എന്താണ്

എന്താ മൂരിയെ പാടത്തു നിക്കണ്
ഞാറ്റുവേല പാട്ടു കേട്ടുവോ
ചന്തേൽ വല്ലോം വിക്കണമെങ്കിൽ
വിത്തു നടാൻ കണ്ടമുഴാൻ വാ


Other Songs in this movie