സിബിയെന്നു പേരായ് ...
ചിത്രം | പൂമ്പാറ്റ (1971) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical sibiyennu peraay pandupandoru raajavundaayirunnu karalinu pakaram raajavaninnoru karunathan kadalaayirunnu mannanteyarikathoru naal, oru cheru maadappiraavodivannu abhayam tharanamaennu paranji- ttarachante madiyil veenu (sibiyennu) kokku pilarnnu pidichum kondoru koottan parunthum vannu,iraye vittutharanamenna- garudan theerthu paranju praavinnabhayavum garudanirayum nalkiduvaan nischayichu; maadappiraavin thookkathil swantham maamsam garudanu nalki, swantham maamsam garudanu nalki! (sibiyennu) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു രാജാവുണ്ടായിരുന്നു കരളിനു പകരം രാജാവിന്നൊരു കരുണതന്‍ കടലായിരുന്നു (ശിബിയെന്നു) മന്നന്റെയരികത്തൊരുനാളൊരു ചെറു മാടപ്പിറാവോടിവന്നു (മന്നന്റെ) അഭയം തരേണമെന്നു പറഞ്ഞി- ട്ടരചന്റെ മടിയില്‍ വീണു അരചന്റെ മടിയില്‍ വീണു (ശിബിയെന്നു) കൊക്കു പിളര്‍ന്നുപിടിച്ചുംകൊണ്ടൊരു കൂറ്റന്‍ പരുന്തും വന്നു (കൊക്കു ) ഇരയെ വിട്ടുതരേണമെന്നാ ഗരുഡന്‍ തീര്‍ത്തു പറഞ്ഞു പ്രാവിന്നഭയവും ഗരുഡന്നിരയും നല്‍കിടുവാന്‍ നിശ്ചയിച്ചു (പ്രാവിന്നഭയവും) മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം മാംസം ഗരുഡനു നല്‍കി മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം മാംസം ഗരുഡനു നല്‍കി - സ്വന്തം മാംസം ഗരുഡനു നല്‍കി (ശിബിയെന്നു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുന്ന പൈങ്കിളിക്കു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- അരിമുല്ല ചെടി
- ആലാപനം : രേണുക | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മനതാരിലെപ്പോഴും
- ആലാപനം : പി ലീല, രേണുക | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മനതാരിലെപ്പോഴും (Bit)
- ആലാപനം : രേണുക | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വാഗർഥാവിവ സംപൃക്തൗ
- ആലാപനം : കെ ജെ യേശുദാസ് | രചന : മഹാകവി കാളിദാസന്‍ | സംഗീതം : ജി ദേവരാജൻ
- ഗണപതേ മാം പാലയാ
- ആലാപനം : കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ