View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനവില്ലിൻ ...

ചിത്രംസേഫ് (2019)
ചലച്ചിത്ര സംവിധാനംപ്രദീപ് കാളിപ്പുരയത്ത്
ഗാനരചനശ്യാം നെട്ടായിക്കോടത്ത്
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Vaanavillen kaathilothuvathethu novin eenamo
thennal innen kaithaloduvathetho nenchin mohamo
mizhikalum mozhikalum lipiyil ezhuthum kavithayo
madhurama varikalil mookamaa anuvaadamo
neeyum maayum mazhayekum moham kulirekum
manjin anuragamo naanam imakalilaro
pakarumithetho puthu anubhoothiyo

Thinkal neenthum poykayil aambal poovil kandu njaan
prema hrithubhaavam azhake ninte mriduhasam
chantham thookum sandhya yum chollum kanana mynayum
aarumariyathe hridayam neythoranuragam

Mizhikalum mozhikalum lipiyil ezhuthum kavithayo
madhuramaa varikalil mookamaa anuvaadamo
neeyum maayum mazhayekum moham kulirekum
manjin anuraagamo naanam imakalilaaro
pakarumithetho puthu anubhoothiyo

Vaanavillen kaathilothuvathethu novin eenamo
thennal innen kaithaloduvathetho nenchin mohamo
mizhikalum mozhikalum lipiyil ezhuthum kavithayo
madhurama varikalil mookamaa anuvaadamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വാനവില്ലെൻ കാതിലോതുവതേതു നോവിൻ ഈണമോ
തെന്നൽ ഇന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ
മിഴികളും മൊഴികളും ലിപിയിൽ എഴുതും കവിതയോ
മധുരമാ വരികളിൽ മൂകമാ അനുവാദമോ
നീയും മായും മഴയേകും മോഹം കുളിരേകും
മഞ്ഞിൻ അനുരാഗമോ നാണം ഇമകളിലാരോ
പകരുമിതേതോ പുതു അനുഭൂതിയോ

തിങ്കൾ നീന്തും പൊയ്കയിൽ ആമ്പൽ പൂവിൽ കണ്ടു ഞാൻ
പ്രേമ ഹൃതുഭാവം അഴകേ നിന്റെ മൃദുഹാസം
ചന്തം തൂകും സന്ധ്യയും ചൊല്ലും കാനന മൈനയും
ആരുമറിയാതെ ഹൃദയം നെയ്തൊരനുരാഗം

മിഴികളും മൊഴികളും ലിപിയിൽ എഴുതും കവിതയോ
മധുരമാ വരികളിൽ മൂകമാ അനുവാദമോ
നീയും മായും മഴയേകും മോഹം കുളിരേകും
മഞ്ഞിൻ അനുരാഗമോ നാണം ഇമകളിലാരോ
പകരുമിതേതോ പുതു അനുഭൂതിയോ

വാനവില്ലെൻ കാതിലോതുവതേതു നോവിൻ ഈണമോ
തെന്നൽ ഇന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ
മിഴികളും മൊഴികളും ലിപിയിൽ എഴുതും കവിതയോ
മധുരമാ വരികളിൽ മൂകമാ അനുവാദമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ വെയിൽ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അരുണ്‍ ഏലാട്ട്   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
അറിയുമോ കാലമേ
ആലാപനം : സിതാര കൃഷ്ണകുമാര്‍, വിജയ്‌ യേശുദാസ്‌   |   രചന : റോബിൻ രാജ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം