View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയേ നിൻ പ്രമദവനത്തിൽ ...

ചിത്രംനവവധു (1971)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Priye nin pramadavanathil
swayamvarathinu vannu njan
prabhatha pushpam choodikkoo nee
prasadamaniyikkoo (Priye..)

Shaaleena sundara sankalpangalaal
sreekovil theerthu njan ninakkoru
sreekovil theerthu njan (shaaleena..)
Mohamurukki vilakkukal varthu
snehamavayil thiriyittu (2)(Priye..)

Mamgalya rathnaabharanamideechu
manthram japichu njan anuraaga
manthram japichu njan
Mounam samatha lakshanamalle
prana harshangalonnalle onnalle (Priye....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പ്രിയേ നിൻ പ്രമദവനത്തിൽ
സ്വയംവരത്തിനു വന്നു ഞാൻ
പ്രഭാത പുഷ്പം ചൂടിക്കൂ നീ
പ്രസാദമണിയിക്കൂ (പ്രിയേ)

ശാലീന സുന്ദര സങ്കൽപ്പങ്ങളാൽ
ശ്രീകോവിൽ തീർത്തു ഞാൻ നിനക്കൊരു
ശ്രീകോവിൽ തീർത്തു ഞാൻ (ശാലീന)
മോഹമുരുക്കി വിളക്കുകൾ വാർത്തു
സ്നേഹമവയിൽ തിരിയിട്ടു (2) (പ്രിയേ)

മംഗല്യ രത്നാഭരണമിടീച്ചു
മന്ത്രം ജപിച്ചു ഞാൻ അനുരാഗ
മന്ത്രം ജപിച്ചു ഞാൻ (മംഗല്യ)
മൗനം സമ്മത ലക്ഷണമല്ലേ
പ്രാണ ഹർഷങ്ങളൊന്നല്ലേ .. ഒന്നല്ലേ (2) (പ്രിയേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈശ്വരന്റെ തിരുമൊഴി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്മയും നീ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രാത്രിയാം രംഭക്കു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയതമാ പ്രിയതമാ
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ