View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naalukaalippayyalla ...

MovieKozhipporu (2019)
Movie DirectorJinoy Janardhanan, Jibit George
LyricsVinayak Sasikumar
MusicBijibal
SingersVaikkom Vijayalakshmi

Lyrics

Lyrics submitted by: Sandhya Prakash

Naalu kaali payyallaa nadu chuttum praavallaa
koora kaakkum naayallaa alla allalla
thulliyodum manalla pullivalan meenalla
vellimoonga kunjalla alla allalla
thina kothi thatheedum thatha pennallaa
karakaanaan etheedum naadan pullallaa
pinneyee veedinu koottu virunninu vannathu
aaraanu aaraanu aaraanu
aarum tholkkum kozhikkunjane

Veettukari chettathee koodorunnem vaangande
veettil koottande
aarumentho chonnotte kannu venel vachotte
panku vachumveethichum nammalu vaazhande
iniyennumnamunnum snehapponmuttaa
pidivittaal pottille maayapponmuttaa
nallonam neerilu vevilu
thodu kalanjathu thumba poonchoroppam kootty
ravum pakalum hayyaa hayyayyaa

Kokkarakko melathil arkkanethum vaanathil
ravurakkam theerunne kanno minnunne
ellum cholam gothambum kochu meenum pinnaakkum
kukkudathee vambathee kothi thinnunne
ivalaanee muttathe puthan chinkari
athirillaa veedinte melnottakkaari
gagulthelanganeyingane
randu kudumbam ithennum kunnum
imbam kootti chantham kaatti kaikal korkkunne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നാലു കാലി പയ്യല്ലാ നാടു ചുറ്റും പ്രാവല്ലാ
കൂര കാക്കും നായല്ലാ അല്ലാ അല്ലല്ലാ
തുള്ളിയോടും മാനല്ലാ പുള്ളിവാലൻ മീനല്ലാ
വെള്ളിമൂങ്ങ കുഞ്ഞല്ലാ അല്ലാ അല്ലല്ലാ
തിന കൊത്തി തത്തീടും തത്ത പെണ്ണല്ലാ
കരകാണാൻ എത്തീടും നാടൻ പുള്ളല്ലാ
പിന്നെയീ വീടിനു കൂട്ടു വിരുന്നിനു വന്നത്
ആരാണ് ആരാണ് ആരാണ്
ആരും തോൽക്കും കോഴിക്കുഞ്ഞാണേ

വീട്ടുകാരീ ചേട്ടത്തീ കൂടൊരെണ്ണം വാങ്ങണ്ടേ
വീട്ടിൽ കൂട്ടണ്ടേ
ആരുമെന്തോ ചൊന്നോട്ടേ കണ്ണു വേണേൽ വച്ചോട്ടേ
പങ്കു വച്ചും വീതിച്ചും നമ്മള് വാഴണ്ടേ
ഇനിയെന്നും നാമുണ്ണും സ്നേഹപൊൻമുട്ടാ
പിടിവിട്ടാൽ പൊട്ടില്ലേ മായപ്പൊൻമുട്ടാ
നല്ലോണം നീരില് വേവില്
തോട് കളഞ്ഞത് തുമ്പ പൂഞ്ചോറൊപ്പം കൂട്ടി
രാവും പകലും ഹയ്യാ ഹയ്യയ്യാ

കൊക്കരക്കോ മേളത്തിൽ ആർക്കനെത്തും വാനത്തിൽ
രാവുറക്കം തീരുന്നേ കണ്ണോ മിന്നുന്നേ
എല്ലു ചോളം ഗോതമ്പും കൊച്ചു മീനും പിണ്ണാക്കും
കുക്കുടത്തീ വമ്പത്തീ കൊത്തി തിന്നുന്നേ
ഇവളാണീ മുറ്റത്തേ പുത്തൻ ചിങ്കാരീ
അതിരില്ലാ വീടിന്റെ മേൽനോട്ടക്കാരി
ഗാഗുൽതേലങ്ങനെയിങ്ങനെ
രണ്ടു കുടുംബം ഇതെന്നും കുന്നും
ഇമ്പം കൂട്ടി ചന്തം കാട്ടി കൈകൾ കോർക്കുന്നേ


Other Songs in this movie

Aadyathe Nokkil
Singer : Bijibal, Anne Amie Vazhappilly   |   Lyrics : Vinayak Sasikumar   |   Music : Bijibal