View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Eriyunna Nimishangal ...

MovieMounaksharangal (2019)
Movie DirectorDevdas Kallurutty
LyricsPremdas Guruvayoor
MusicSalam Viroli
SingersBiju Narayanan

Lyrics

Lyrics submitted by: Sandhya Prakash

Eriyunna nimishangale idarunna vaakkukale
Eriyunna nimishangale idarunna vaakkukale
venalkkodum choodil thulli neerinaay
alayum vezhambal kunjungale
venalkkodum choodil thulli neerinaay
alayum vezhambal kunjungale

Eriyunna nimishangale idarunna vaakkukale
Eriyunna nimishangale idarunna vaakkukale

Nanma than uravaam hridaya thadakathin
arikilekkanayuvaanethra dooram
Nanma than uravaam hridaya thadakathin
arikilekkanayuvaanethra dooram
parihasa kodum kattil parannidaanaavathe
bhalyathin chirakukal thalarnnu poyo
nayanangal kadhana kadha mozhiyunnuvo
nayanangal kadhana kadha mozhiyunnuvo

Eriyunna nimishangale idarunna vaakkukale

Ninavukal koriya novin kavithakal
mounathin kadavathil pidanju theernno
Ninavukal koriya novin kavithakal
mounathin kadavathil pidanju theernno
iravupakalukal vedangalariyathe
ihalokajeevithavum irulilaayo
prakrithi polum ninnu kezhunnuvo
prakrithi polum ninnu kezhunnuvo

Eriyunna nimishangale idarunna vaakkukale
venalkkodum choodil thulli neerinaay
alayum vezhambal kunjungale
Eriyunna nimishangale idarunna vaakkukale
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എരിയുന്ന നിമിഷങ്ങളേ ഇടറുന്ന വാക്കുകളേ
എരിയുന്ന നിമിഷങ്ങളേ ഇടറുന്ന വാക്കുകളേ
വേനൽക്കൊടും ചൂടിൽ തുള്ളി നീരിനായ്
അലയും വേഴാമ്പൽ കുഞ്ഞുങ്ങളേ
വേനൽക്കൊടുംചൂടിൽ തുള്ളി നീരിനായ്
അലയും വേഴാമ്പൽ കുഞ്ഞുങ്ങളേ

എരിയുന്ന നിമിഷങ്ങളേ ഇടറുന്ന വാക്കുകളേ
എരിയുന്ന നിമിഷങ്ങളേ ഇടറുന്ന വാക്കുകളേ

നന്മ തൻ ഉറവാം ഹൃദയ തടാകത്തിൻ
അരികിലേക്കണയുവാനെത്ര ദൂരം
നന്മ തൻ ഉറവാം ഹൃദയ തടാകത്തിൻ
അരികിലേക്കണയുവാനെത്ര ദൂരം
പരിഹാസ കൊടും കാറ്റിൽ പറന്നിടാനാവാതെ
ബാല്യത്തിൻ ചിറകുകൾ തളർന്നുപോയോ
നയനങ്ങൾ കഥന കഥ മൊഴിയുന്നുവോ
നയനങ്ങൾ കഥന കഥ മൊഴിയുന്നുവോ

എരിയുന്ന നിമിഷങ്ങളേ ഇടറുന്ന വാക്കുകളേ

നിനവുകൾ കോറിയ നോവിൻ കവിതകൾ
മൗനത്തിൻ കടവാതിൽ പിടഞ്ഞു തീർന്നോ
നിനവുകൾ കോറിയ നോവിൻ കവിതകൾ
മൗനത്തിൻ കടവാതിൽ പിടഞ്ഞു തീർന്നോ
ഇരവുപകലുകൾ വേദങ്ങളറിയാതെ
ഇഹലോകജീവിതവും ഇരുളിലായോ
പ്രകൃതി പോലും നിന്നു കേഴുന്നുവോ
പ്രകൃതി പോലും നിന്നു കേഴുന്നുവോ

എരിയുന്ന നിമിഷങ്ങളേ ഇടറുന്ന വാക്കുകളേ
വേനൽക്കൊടും ചൂടിൽ തുള്ളി നീരിനായ്
അലയും വേഴാമ്പൽ കുഞ്ഞുങ്ങളേ
എരിയുന്ന നിമിഷങ്ങളേ ഇടറുന്ന വാക്കുകളേ


Other Songs in this movie

Kuttikurumba
Singer : Jyothi Krishna S   |   Lyrics : Raji Ramesh   |   Music : Salam Viroli
Snehathin Mrudulamam
Singer : Sindhu Premkumar   |   Lyrics : Faizal Koduvally   |   Music : Salam Viroli
Anjanakannante
Singer : Sreya Jayadeep   |   Lyrics : Mullappally Narayanan Namboothiri   |   Music : Salam Viroli
Ammayaam Aadyaksharathin
Singer : Gowri Lakshmi   |   Lyrics : Sibi Padiyara   |   Music : Salam Viroli