View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്മുകിലെ ...

ചിത്രംസഫർ (2019)
ചലച്ചിത്ര സംവിധാനംനിതിൻ നോബിൾ
ഗാനരചനനിതിൻ നോബിൾ
സംഗീതംനിതിൻ നോബിൾ
ആലാപനംചിത്ര അരുണ്‍, ഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Nee ennil peythirangumoru mazhayay njan
ninnil poothulanja malarithalay naam
Nee ennil peythirangumoru mazhayay njan
ninnil poothulanja malarithalay naam
niramekum anuragam puthumazhayay
ithalukalum kadha parayum pularikalo
pranayamayam
kannodu kannoramaay nin mizhiyil
theeraatha mohangalaay naam akale
etho nilavinte konil marayukayaay
venmukile en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye venmukile
en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye

Aadyamay kanda naal muthal ullinullil
ozhukum puzhayaay pranayam
poovile naru then kanam
nukaran anayum shalabham polen hridayam
panimathee nee ennullil ozhukum puzhayayi
mazha than kuliraayi vaa
ninaviletho puthu ragam melle neettunna kattil
maniveenayaay....

venmukile en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye venmukile
en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye

Nenchile mridu ragamay
neyennarikil anayum nimisham madhuram
kaathale en punyame ninnodonnaay
aliyan vembum hridayam
madhumozhee en kankonil
oru punchiriyayi thazhukum kattayi vaa
uyrilengum nee melle moolum priya ganam
ennil nirayunnitha

venmukile en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye venmukile
en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye

Nee ennil peythirangumoru mazhayay njan
ninnil poothulanja malarithalay naam
Nee ennil peythirangumoru mazhayay njan
ninnil poothulanja malarithalay naam
niramekum anuragam puthumazhayay
ithalukalum kadha parayum pularikalo
pranayamayam
kannodu kannoramaay nin mizhiyil
theeraatha mohangalaay naam akale
etho nilavinte konil marayukayaay
venmukile en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye venmukile
en mizhikalile puthukanavay nee viriyu
oru panimathiyay priyasakhiye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ് നാം
നീ എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ് നാം
നിറമേകും അനുരാഗം പുതുമഴയായ്
ഇതളുകളും കഥ പറയും പുലരികളോ
പ്രണയമയം
കണ്ണോടു കണ്ണോരമായ് നിൻ മിഴിയിൽ
തീരാത്ത മോഹങ്ങളായ് നാം അകലേ
ഏതോ നിലാവിന്റെ കോണിൽ മറയുകയായ്
വെണ്മുകിലേ എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ വെണ്മുകിലേ
എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ

ആദ്യമായ് കണ്ട നാൾ മുതൽ ഉള്ളിനുള്ളിൽ
ഒഴുകും പുഴയായ് പ്രണയം
പൂവിലേ നാരു തേൻ കണം
നുകരാൻ അണയും ശലഭം പോലെൻ ഹൃദയം
പനിമതീ നീ എന്നുള്ളിൽ ഒഴുകും പുഴയായി
മഴ തൻ കുളിരായി വാ
നിനവിലേതോ പുതു രാഗം മെല്ലേ നീട്ടുന്ന കാറ്റിൽ
മണിവീണയായ് ....

വെണ്മുകിലേ എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ വെണ്മുകിലേ
എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ

നെഞ്ചിലേ മൃദു രാഗമായ്
നീയെന്നരികിൽ അണയും നിമിഷം മധുരം
കാതലേ എൻ പുണ്യമേ നിന്നോടൊന്നായ്
അലിയാൻ വെമ്പും ഹൃദയം
മധുമൊഴീ എൻ കൺകോണിൽ
ഒരു പുഞ്ചിരിയായി തഴുകും കാറ്റായി വാ
ഉയിരിലെങ്ങും നീ മെല്ലേ മൂളും പ്രിയ ഗാനം
എന്നിൽ നിറയുന്നിതാ

വെണ്മുകിലേ എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ വെണ്മുകിലേ
എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ

നീ എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ് നാം
നീ എന്നിൽ പെയ്തിറങ്ങുമൊരു മഴയായ് ഞാൻ
നിന്നിൽ പൂത്തുലഞ്ഞ മലരിതളായ് നാം
നിറമേകും അനുരാഗം പുതുമഴയായ്
ഇതളുകളും കഥ പറയും പുലരികളോ
പ്രണയമയം
കണ്ണോടു കണ്ണോരമായ് നിൻ മിഴിയിൽ
തീരാത്ത മോഹങ്ങളായ് നാം അകലേ
ഏതോ നിലാവിന്റെ കോണിൽ മറയുകയായ്
വെണ്മുകിലേ എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ വെണ്മുകിലേ
എൻ മിഴികളിലേ പുതുകനവായ് നീ വിരിയൂ
ഒരു പനിമതിയായ് പ്രിയസഖിയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍