View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കുന്നിൻ മുകളിൽ ...

ചിത്രംലെസ്സൻസ് (2019)
ചലച്ചിത്ര സംവിധാനംതാജ് ബഷിർ, മനോജ് എസ് നായർ, രമേശ് അമ്മനാഥ്, മുഹമ്മദ് ഷാ
ഗാനരചനഹരികുമാർ അടിയോടിൽ
സംഗീതംബി ആർ ബിജു റാം
ആലാപനംസുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Oru kunnin mukalile cherumulam thandilirunnoru kochu
painkili kadha paranju
oru kallakkaattannu kothiyode kaiveeshi
orumichaa kadhayaake kavarnneduthu
onnaam kadal kadannethumaa kadhakkaattu onnaay
nammale cherthu vachu
othiri madhuram cherthororo paadavum
nammude manathaaril korthu vechu

Oru kunnin mukalile cherumulam thandilirunnoru kochu
painkili kadha paranju

Oru kadha pennaayi thennalen jaalaka-
virimele choolam vilikke
oru kadha pennayi thennalen jaalaka-
virimele choolam vilikke
ororo kadhayumen madhuvoorum hridayathil
shalabhamaay parannu vannu
ororo kadhayumen maduvoorum hridayathil
shalabhamaay parannu vannu
ormmakal odi vannu innenne punarnnu ninnu
ozhukunnu innente sirakalilaakave
kadhana rasam theerppu kadha koottukal
oppam nadannavar ullil vithakkum
orikkalum mayatha nombarangal
oduvilaayi ikkadha ezhuthumee thoolika
rathriye pranayichen swargamaakki
aaraarum mohikkum chithamaakki
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു കുന്നിൻ മുകളിലേ ചെറുമുളം തണ്ടിലിരുന്നൊരു കൊച്ചു
പൈങ്കിളി കഥ പറഞ്ഞു
ഒരു കള്ളക്കാറ്റന്ന് കൊതിയോടെ കൈവീശി
ഒരുമിച്ചാ കഥയാകെ കവർന്നെടുത്തു
ഒന്നാം കടൽ കടന്നെത്തുമാ കഥക്കാറ്റ് ഒന്നായ്
നമ്മളേ ചേർത്തുവച്ചു
ഒത്തിരി മധുരം ചേർത്തൊരോരോ പാഠവും
നമ്മുടെ മനതാരിൽ കോർത്ത് വെച്ചു

ഒരു കുന്നിൻ മുകളിലേ ചെറുമുളം തണ്ടിലിരുന്നൊരു കൊച്ചു
പൈങ്കിളി കഥ പറഞ്ഞു

ഒരു കഥ പെണ്ണായി തെന്നലെൻ ജാലക -
വിരിമേലേ ചൂളം വിളിക്കേ
ഒരു കഥ പെണ്ണായി തെന്നലെൻ ജാലക -
വിരിമേലേ ചൂളം വിളിക്കേ
ഓരോരോ കഥയുമെൻ മധുവൂറും ഹൃദയത്തിൽ
ശലഭമായ് പറന്നു വന്നൂ
ഓരോരോ കഥയുമെൻ മധുവൂറും ഹൃദയത്തിൽ
ശലഭമായ് പറന്നു വന്നൂ
ഓർമ്മകൾ ഓടി വന്നു ഇന്നെന്നെ പുണർന്നു നിന്നൂ
ഒഴുകുന്നു ഇന്നെന്റെ സിരകളിലാകവേ
കഥന രസം തീർപ്പൂ കഥ കൂട്ടുകൾ
ഒപ്പം നടന്നവർ ഉള്ളിൽ വിതക്കും
ഒരിക്കലും മായാത്ത നൊമ്പരങ്ങൾ
ഒടുവിലായി ഇക്കഥ എഴുതുമീ തൂലിക
രാത്രിയേ പ്രണയിച്ചെൻ സ്വർഗ്ഗമാക്കി
ആരാരും മോഹിക്കും ചിത്തമാക്കി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍