View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉഷസ്സിന്റെ ഗോപുരങ്ങൾ ...

ചിത്രംമാന്‍പേട (1971)
ചലച്ചിത്ര സംവിധാനംപി എം അബ്ദുൾ അസീസ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംരവീന്ദ്രന്‍, കൊച്ചിന്‍ ഇബ്രാഹിം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010
ഉഷസ്സിന്റെ ഗോപുരങ്ങൾ ഉയർന്നുവല്ലോ
ഉഷ മലരീ നികുഞ്ജം ഉണർന്നുവല്ലോ
ഉദയത്തിൻ തേരുരുളും നഭോരത്ന വീഥികളിൽ
ഉപവനജാലകങ്ങൾ തുറന്നുവല്ലോ
എത്ര പ്രിയങ്കരി എത്ര പ്രഭാമയി
എത്ര പ്രസന്നയീ ഭൂമി (ഉഷസ്സിന്റെ...)


വിട പറയുമ്പോൾ നീലരജനിയാം കാമുകി തൻ
കരിമിഴി നനയിച്ച കുളിർമിഴിനീർ
മഴവില്ലു സ്വപ്നം കണ്ടു മയങ്ങുന്നു തുഷാരമായ്
മരതക മണ്ഡപത്തിൽ മകുടങ്ങളിൽ
എത്ര മനോഹരി എത്ര ലജ്ജാവതി
എത്ര വിനീതയീ ഭൂമി (ഉഷസ്സിന്റെ...)


ഒരു മഞ്ഞുതുള്ളിയായി പുലരി തൻ ഹൃദയത്തിൽ
ഒരു മാത്രയുണർന്നു ഞാനലിഞ്ഞുവെങ്കിൽ
പനിനീരിൻ മണമുണ്ടു പറക്കുന്ന തെന്നലിന്റെ
പരിരംഭണത്തിലാഴ്ന്നു മറഞ്ഞുവെങ്കിൽ
എത്ര നിരഞ്ജിനി എത്ര നിരാമയി
എത്ര നിലീനയീ ഭൂമി (ഉഷസ്സിന്റെ...)

----------------------------------

Added by devi pillai on November 17, 2010
ushassinte gopurangal uyarnnuvallo
ushamalaree nikunjam unarnnuvallo
udayathin therurulum nabhorathna veeshikalil
upavanajaalakangal thurannuvallo
ethra priyankari ethra prabhaamayi
ethra prasannayee bhoomi

vidaparayumbol neelarajaniyaam kaamuki than
karimizhi nanayicha kulir mizhineer
mazhavillu swapnam kandu mayangunnu thushaaramaay
marathaka mandapathin makudangalil
ethra manohari ethra lajjaavathi
ethra vineethayee bhoomi

oru manjuthulliyaay pularithan hridayathil
orumaathrayunarnnu njanalinjuvenkil
panineerin manamundu parakkunna thennalinte
parirambhanathilaazhnnu maranjuvenkil
ethra niranjani ethra niraamayi
ethra nileenayee bhoomi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലത്താമരപൂവേ
ആലാപനം : രവീന്ദ്രന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌