View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീഹാരമോ നീരാളമോ ...

ചിത്രംപൊടി മാസ്സ് (2019)
ചലച്ചിത്ര സംവിധാനംരവി ബസ്‌റൂർ
ഗാനരചനസുധാംശു
സംഗീതംരവി ബസ്‌റൂർ
ആലാപനംമോഹൻ കൃഷ്ണ

വരികള്‍

Lyrics submitted by: Sandhya Prakash

Neehaaramo neeraalamo kannin munnil
nee vannatho
romaanchamo pulakangalo
neeyum njaanum onnaay chernnatho

Neehaaramo neeraalamo kannin munnil
nee vannatho
romaanchamo pulakangalo
neeyum njaanum onnaay chernnatho

Sringaara sooname soundarya devathe
onnente maaril nee melle chaayumo
azhakinte geethame anuraaga kaathale
jeevante paathiyaay koode poraamo
chellakkiliyalle thanka kanavalle
en swapna theril padiyilirikkum
sundara muthalle.....

chellakkiliyalle thanka kanavalle
en swapna theril padiyilirikkum
sundara muthalle.....

Sakhiyennarikil vannaal sura sundari
gandharvanaay njaan vannaal nee kinnari
madhu mandha haasam viriyum adharaamritham
akathaaril azhake vidarum priya manjari

Sringaara sooname soundarya devathe
onnente maaril nee melle chaayumo
azhakinte geethame anuraaga kaathale
jeevante paathiyaay koode poraamo
chellakkiliyalle thanka kanavalle
en swapna theril padiyilirikkum
sundara muthalle.....
chellakkiliyalle thanka kanavalle
en swapna theril padiyilirikkum
sundara muthalle.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീഹാരമോ നീരാളമോ കണ്ണിൻ മുന്നിൽ
നീ വന്നതോ
രോമാഞ്ചമോ പുളകങ്ങളോ
നീയും ഞാനും ഒന്നായ് ചേർന്നതോ

നീഹാരമോ നീരാളമോ കണ്ണിന്മുന്നിൽ
നീ വന്നതോ
രോമാഞ്ചമോ പുളകങ്ങളോ
നീയും ഞാനും ഒന്നായ് ചേർന്നതോ

ശൃംഗാര സൂനമേ സൗന്ദര്യ ദേവതേ
ഒന്നെന്റെ മാറിൽ നീ മെല്ലേ ചായുമോ
അഴകിന്റെ ഗീതമേ അനുരാഗ കാതലേ
ജീവന്റെ പാതിയായ് കൂടെ പോരുമോ
ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ
എൻ സ്വപ്‌ന തേരിൻ പടിയിലിരിക്കും
സുന്ദരി മുത്തല്ലേ ...

ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ
എൻ സ്വപ്‌ന തേരിൻ പടിയിലിരിക്കും
സുന്ദരി മുത്തല്ലേ ...

സഖിയായെന്നരികിൽ വന്നാൽ സുര സുന്ദരി
ഗന്ധർവനായ് ഞാൻ വന്നാൽ നീ കിന്നരി
മധു മന്ദ ഹാസം വിരിയും അധരാമൃതം
അകതാരിൽ അഴകേ വിടരും പ്രിയ മഞ്ജരി

ശൃംഗാര സൂനമേ സൗന്ദര്യ ദേവതേ
ഒന്നെന്റെ മാറിൽ നീ മെല്ലേ ചായുമോ
അഴകിന്റെ ഗീതമേ അനുരാഗ കാതലേ
ജീവന്റെ പാതിയായ് കൂടെ പോരുമോ
ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ
എൻ സ്വപ്‌ന തേരിൻ പടിയിലിരിക്കും
സുന്ദരി മുത്തല്ലേ ...
ചെല്ലക്കിളിയല്ലേ തങ്ക കനവല്ലേ
എൻ സ്വപ്‌ന തേരിൻ പടിയിലിരിക്കും
സുന്ദരി മുത്തല്ലേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധൂം റേട്ടാ
ആലാപനം : മോഹൻ കൃഷ്ണ   |   രചന : സുധാംശു   |   സംഗീതം : രവി ബസ്‌റൂർ
ടിക് ടോക്
ആലാപനം : മോഹൻ കൃഷ്ണ , നീതു സുബ്രമണ്യം   |   രചന : സുധാംശു   |   സംഗീതം : രവി ബസ്‌റൂർ