View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളിമൈനേ തേനൂട്ട് ...

ചിത്രംഒരു വടക്കൻ പെണ്ണ് (2020)
ചലച്ചിത്ര സംവിധാനംഇർഷാദ് ഹമീദ്
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംബിനു ചാത്തന്നൂർ
ആലാപനംജി വേണുഗോപാല്‍, സരിത രാജീവ്

വരികള്‍

Lyrics submitted by: Sandhya Prakash

Kilimyne thenoottu kunjumole tharaattu
melle neeyonnu paadumo poompaattu
Kilimyne thenoottu kunjumole tharaattu
melle neeyonnu paadumo poompaattu
aalolam chaayurangaan chaanchaattu
swapnangal nallonamini kandottu
kilimyne thenoottu kunjumole thaaraattu

Vllimulla pookkunna pole kunjaava kunju valarnnu
Vllimulla pookkunna pole kunjaava kunju valarnnu
velliveyil minnunna neram paadasaram konchiyunarnnu
kannerinjinnu vattamittoru poovaalan thumpee
melle thotturumiyunarthi nenchile poothaalikkanavu
kannerinjinnu vattamittoru poovaalan thumpee
melle thotturumiyunarthi nenchile poothaalikkanavu
manjanoolilaalolam........ manjanoolilaalolam
minnaninju mandhaaram kelkkaatha eenathil
kalyaana kinnaaram.....
Kilimyne thenoottu kunjumole tharaattu

Muthumani konchunna pole munnaazhi mazha pozhinju
maarimukil koonthalilaaro kaanaathe poovirinju
Muthumani konchunna pole munnaazhi mazha pozhinju
maarimukil koonthalilaaro kaanaathe poovirinju
kaattu vannoreeraadya raavinte vaathil chaarumbol
paattu mooluvaan paathu ninnuvo pookkaitha kuruvee
nettimele swapnam pol nettimele swapnam pol
poothulanju sindhooram allinilaavin orambilikkaanandham

Kilimyne thenoottu kunjumole tharaattu
melle neeyonnu paadumo poompaattu
aalolam chaayurangaan chaanchaattu
swapnangal nallonamini kandottu
kilimyne thenoottu kunjumole thaaraattu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്
ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്
സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

വള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നു
വള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നു
വെള്ളിവെയിൽ മിന്നുന്ന നേരം പാദസരം കൊഞ്ചിയുണർന്നു
കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു പൂവാലൻ തുമ്പീ
മെല്ലേ തൊട്ടുരുമ്മിയുണർത്തി നെഞ്ചിലേ പൂത്താലിക്കനവു
കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു പൂവാലൻ തുമ്പീ
മെല്ലേ തൊട്ടുരുമ്മിയുണർത്തി നെഞ്ചിലേ പൂത്താലിക്കനവു
മഞ്ഞനൂലിലാലോലം ......മഞ്ഞനൂലിലാലോലം
മിന്നണിഞ്ഞു മന്ദാരം കേൾക്കാത്ത ഈണത്തിൽ
കല്യാണ കിന്നാരം ...
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

മുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞു
മാരിമുകിൽ കൂന്തലിലാരോ കാണാതെ പൂവിരിഞ്ഞു
മുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞു
മാരിമുകിൽ കൂന്തലിലാരോ കാണാതെ പൂവിരിഞ്ഞു
കാറ്റു വന്നൊരീരാദ്യ രാവിന്റെ വാതിൽ ചാരുമ്പോൾ
പാട്ടു മൂളുവാൻ പാത്തു നിന്നുവോ പൂക്കൈത കുരുവീ
നെറ്റിമേലേ സ്വപ്നം പോൽ നെറ്റിമേലേ സ്വപ്നം പോൽ
പൂത്തുലഞ്ഞു സിന്ദൂരം അല്ലിനിലാവിൻ ഒരമ്പിളിക്കാനന്ദം

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്
ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്
സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തന്നിഷ്ടക്കാരി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിനു ചാത്തന്നൂർ
ഈറൻ നിലാവേ
ആലാപനം : അർച്ചന വി പ്രകാശ്   |   രചന : എസ് എസ് ബിജു   |   സംഗീതം : അജയ് സരിഗമ , ബിനു ചാത്തന്നൂർ