ഞാൻ തേടും പൊൻ താരം ...
ചിത്രം | ഡ്രൈവിംഗ് ലൈസന്‍സ് (2019) |
ചലച്ചിത്ര സംവിധാനം | ജീൻ പോൾ ലാൽ (ലാൽ ജൂനിയർ) |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | സുശിന്‍ ശ്യാം |
ആലാപനം | ആന്റണി ദാസൻ |
വരികള്‍
Lyrics submitted by: Sandhya Prakash Njaan thedum ponthaaram kanmunnil vannaal en tholil kayyittu ennoppam ninnaal pedakkunnu chanke verakkunnu kaikaalu verkkunnu deham vallaathe daaham aa swapnam melaayo virinja poovaayo kothichathellaame enikku tharamaayo lesham vannu pathraas amittu mathaappu undey bejaaru ennalumellorum santhosharaavu Swaasam minnippoyo oru maayaa lokathaayo charaditta pole ozhukunnu njan oru paava poleyithilengotto kolam maarippoyo kadhayaake maarippoyo ithu nalla naalu padiyorathu varavaayathinte thelivaano innenthe ulakin nottam aa........ innenthe ulakin nottam ...... ennude nere neelukayo aaraadhakanodente innaaraadhanayo aa swapnam melaayo virinja poovaayo kothichathellaame enikku tharamaayo lesham vannu pathraas amittu mathaappu undey bejaaru ennalumellorum santhosharaavu Njaan thedum ponthaaram kanmunnil vannaal en tholil kayyittu ennoppam ninnaal pedakkunnu chanke verakkunnu kaikaalu verkkunnu deham vallaathe daaham aa swapnam melaayo virinja poovaayo kothichathellaame enikku tharamaayo lesham vannu pathraas amittu mathaappu undey bejaaru ennalumellorum santhosharaavu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഞാൻ തേടും പൊൻതാരം കൺമുന്നിൽ വന്നാൽ എൻ തോളിൽ കയ്യിട്ട് എന്നൊപ്പം നിന്നാൽ പെടക്കുന്നു ചങ്കേ വെറക്കുന്നു കൈകാല്‍ വേർക്കുന്നു ദേഹം വല്ലാതെ ദാഹം ആ സ്വപ്നം മേലായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്ക് തരമായോ ലേശം വന്നു പത്രാസ് അമിട്ടു മത്താപ്പ് ഉണ്ടേയ് ബേജാറ് എന്നാലുമെല്ലോരും സന്തോഷ രാവ് ശ്വാസം മിന്നിപ്പോയോ ഒരു മായാ ലോകത്തായോ ചരടിട്ട പോലെ ഒഴുകുന്നു ഞാൻ ഒരു പാവ പോലെയിതിലെങ്ങോട്ടോ കോലം മാറിപ്പോയോ കഥയാകെ മാറിപ്പോയോ ഇത് നല്ല നാള് പടിയോരത്തു വരവായതിന്റെ തെളിവാണോ ഇന്നെന്തേ ഉലകിൻ നോട്ടം ആ ............ ഇന്നെന്തേ ഉലകിൻ നോട്ടം ........ എന്നുടെ നേരേ നീളുകയോ ആരാധകനോടെന്റെ ഇന്നാരാധനയോ ആ സ്വപ്നം മേലായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്ക് തരമായോ ലേശം വന്നു പത്രാസ് അമിട്ടു മത്താപ്പ് ഉണ്ടേയ് ബേജാറ് എന്നാലുമെല്ലോരും സന്തോഷ രാവ് ഞാൻ തേടും പൊൻതാരം കൺമുന്നിൽ വന്നാൽ എൻ തോളിൽ കയ്യിട്ട് എന്നൊപ്പം നിന്നാൽ പെടക്കുന്നു ചങ്കേ വെറക്കുന്നു കൈകാല്‍ വേർക്കുന്നു ദേഹം വല്ലാതെ ദാഹം ആ സ്വപ്നം മേലായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്ക് തരമായോ ലേശം വന്നു പത്രാസ് അമിട്ടു മത്താപ്പ് ഉണ്ടേയ് ബേജാറ് എന്നാലുമെല്ലോരും സന്തോഷ രാവ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വരും വരും (ടൈറ്റിൽ സോങ്)
- ആലാപനം : | രചന : സന്തോഷ് വര്‍മ്മ | സംഗീതം : യക്സാൻ ഗാരി പെരേര , നേഹ എസ് നായർ