View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിമാനം ചോപ്പിനുള്ളിൽ ...

ചിത്രംകുട്ടിയപ്പനും ദൈവദൂതരും (2020)
ചലച്ചിത്ര സംവിധാനംഗോകുൽ ഹരിഹരൻ
ഗാനരചനരതീഷ് മുരളീധരൻ
സംഗീതംആദർശ് പി വി
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Anthimaana choppinullil raavu maayum neramathil
oru kanaveri nammal onnu chernnidaam
mezhuthiri poleyennil naalamaayi neeyum melle
theliyum neram nin parananaayidaam
etho raavinte kanavaay nee vannu
manassil thenmazhayaay pozhiyum neeye
doore maayalle arike njaanille
iniyennishtam nin kaathil chollaam
himakanamaayennil mohangal chirakerumbol
kulirala polennil enkaikal pularum pole
kalamozhi neyente mounathin eenam thedum
oru manamaayinnu naamonnaay cherum raavu

Anthimaana choppinullil raavu maayum neramathil
oru kanaveri nammal onnu chernnidaam
mezhuthiri poleyennil naalamaayi neeyum melle
theliyum neram nin parananaayidaam

Velaaram kunnile moovanthi maayave
kunjomal kaattil kaathilaniyaam manikal
kunnolamaasha than chepponnu kaattidaam
kunjomanakku nalla kadhakal kaanaam
thaliridum chillayonnil pularikal vannidunne
kozhiyum manjinullam thedaam pathiye
etho raavinte kanavaay nee vannu
manassil thenmazhayaay pozhiyunne
doore maayalle arikil naamille
iniyen swapnam njan pakaram nalkaam

Himakanamaayennil mohangal chirakerumbol
kulirala polennil enkaikal pularum pole
kalamozhi neyente mounathin eenam thedum
oru manamaayinnu naamonnaay cherum raavu

Anthimaana choppinullil raavu maayum neramathil
oru kanaveri nammal onnu chernnidaam
mezhuthiri poleyennil naalamaayi neeyum melle
theliyum neram nin parananaayidaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അന്തിമാന ചോപ്പിനുള്ളിൽ രാവു മായും നേരമതിൽ
ഒരു കനവേറി നമ്മൾ ഒന്നു ചേർന്നിടാം
മെഴുതിരി പോലെയെന്നിൽ നാളമായി നീയും മെല്ലേ
തെളിയും നേരം നിൻ പ്രാണനായിടാം
ഏതോ രാവിന്റെ കനവായ് നീ വന്നു
മനസ്സിൽ തേന്മഴയായ് പൊഴിയും നീയേ
ദൂരേ മായല്ലേ അരികേ ഞാനില്ലേ
ഇനിയെന്നിഷ്ടം നിൻ കാതിൽ ചൊല്ലാം
ഹിമകണമായെന്നിൽ മോഹങ്ങൾ ചിറകേറുമ്പോൾ
കുളിരല പോലെന്നിൽ എൻകൈകൾ പുലരും പോലേ
കളമൊഴി നീയെന്റെ മൗനത്തിൻ ഈണം തേടും
ഒരുമനമായിന്നു നാമൊന്നായ് ചേരും രാവ്

അന്തിമാന ചോപ്പിനുള്ളിൽ രാവു മായും നേരമതിൽ
ഒരു കനവേറി നമ്മൾ ഒന്നു ചേർന്നിടാം
മെഴുതിരി പോലെയെന്നിൽ നാളമായി നീയും മെല്ലേ
തെളിയും നേരം നിൻ പ്രാണനായിടാം

വെള്ളാരം കുന്നിലേ മൂവന്തി മായവേ
കുഞ്ഞോമൽ കാറ്റിൽ കാതിലണിയാം മണികൾ
കുന്നോളമാശതൻ ചെപ്പൊന്നു കാട്ടിടാം
കുഞ്ഞോമനക്കു നല്ല കഥകൾ കാണാം
തളിരിടും ചില്ലയൊന്നിൽ പുലരികൾ വന്നിടുന്നേ
കൊഴിയും മഞ്ഞിനുള്ളം തേടാം പതിയേ
ഏതോ രാവിന്റെ കനവായ് നീ വന്നു
മനസ്സിൽ തേന്മഴയായ് പൊഴിയുന്നേ
ദൂരെ മായല്ലേ അരികിൽ നാമില്ലേ
ഇനിയെൻ സ്വപ്നം ഞാൻ പകരം നൽകാം

ഹിമകണമായെന്നിൽ മോഹങ്ങൾ ചിറകേറുമ്പോൾ
കുളിരല പോലെന്നിൽ എൻകൈകൾ പുലരും പോലേ
കളമൊഴി നീയെന്റെ മൗനത്തിൻ ഈണം തേടും
ഒരുമനമായിന്നു നാമൊന്നായ് ചേരും രാവ്

അന്തിമാന ചോപ്പിനുള്ളിൽ രാവു മായും നേരമതിൽ
ഒരു കനവേറി നമ്മൾ ഒന്നു ചേർന്നിടാം
മെഴുതിരി പോലെയെന്നിൽ നാളമായി നീയും മെല്ലേ
തെളിയും നേരം നിൻ പ്രാണനായിടാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്മണി നിൻ ചിരി
ആലാപനം : അരവിന്ദ് വേണുഗോപാല്‍   |   രചന : രതീഷ് മുരളീധരൻ   |   സംഗീതം : ആദർശ് പി വി
ഉയിരേ
ആലാപനം : ജോബ് കുര്യൻ   |   രചന : രതീഷ് മുരളീധരൻ   |   സംഗീതം : ആദർശ് പി വി