View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കലാ ദേവതേ ...

ചിത്രംലൗ എഫ് എം (2020)
ചലച്ചിത്ര സംവിധാനംശ്രീദേവ്
ഗാനരചനഉണികൃഷ്ണൻ വാരിയർ
സംഗീതംപ്രദീപ് സാരണി
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kalaa devathe kalaa .......devathe
unaroo maanasavediyil nadanam thudaru
kalaa...devathe aksharamuthukal
korthu korthorukkiya
kaalchilankakal aniyu
ee kaalchilankakal aniyu nee
kaalchilankakal aniyu
kalaa .......devathe

Chinthaa malarukal poothulayunnoru
vaasantha susmithamekumbol
chinthaa malarukal poothulayunnoru
vaasantha susmithamekumbol
vedhana vedaanthamaakkumbol
vidarunnoraakaavya malarile madhuvaayi
nirayenamennennum hridayathil nee
nirayenamennennum hridayathil nee

Veenaanaadavinodhini devi nin
roopaminnulppoovil nirayumbol
veenaanaadavinodinini devi nin
roopaminnulppovil nirayumbol
saadhana saaphallyamaakkumbol
alivaarnnoraadivya gaanamen naadathil
aliyenamaanadha sruthiyaay nee
anaadyantha layathaala swaramaayi nee

kalaa....devathe.....unaru.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കലാ ദേവതേ കലാ..... ദേവതേ
ഉണരൂ മാനസവേദിയിൽ നടനം തുടരൂ
കലാ..... ദേവതേ അക്ഷരമുത്തുകൾ
കോർത്തു കോർത്തൊരുക്കിയ
കാൽച്ചിലങ്കകൾ അണിയൂ
ഈ കാൽച്ചിലങ്കകൾ അണിയൂ നീ
കാൽച്ചിലങ്കകൾ അണിയൂ
കലാ..... ദേവതേ

ചിന്താ മലരുകൾ പൂത്തുലയുന്നൊരു
വാസന്ത സുസ്മിതമേകുമ്പോൾ
ചിന്താ മലരുകൾ പൂത്തുലയുന്നൊരു
വാസന്ത സുസ്മിതമേകുമ്പോൾ
വേദന വേദാന്തമാക്കുമ്പോൾ
വിടരുന്നൊരാകാവ്യ മലരിലെ മധുവായി
നിറയേണമെന്നെന്നും ഹൃദയത്തിൽ നീ
നിറയേണമെന്നെന്നും ഹൃദയത്തിൽ നീ

വീണാനാദവിനോദിനി ദേവി നിൻ
രൂപമിന്നുൾപ്പൂവിൽ നിറയുമ്പോൾ
വീണാനാദവിനോദിനി ദേവി നിൻ
രൂപമിന്നുൾപ്പൂവിൽ നിറയുമ്പോൾ
സാധന സാഫല്യമാക്കുമ്പോൾ
അലിവാർന്നൊരാദിവ്യ ഗാനമെൻനാദത്തിൽ
അലിയേണമാനന്ദ ശ്രുതിയായ് നീ
അനാദ്യന്ത ലയതാള സ്വരമായി നീ

കലാ..... ദേവതേ .....ഉണരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദന പൂമര
ആലാപനം : സിതാര കൃഷ്ണകുമാര്‍, അഭിജിത് കൊല്ലം   |   രചന : ആലങ്കോട് ലീലാകൃഷ്ണൻ   |   സംഗീതം : അഷ്‌റഫ് മഞ്ചേരി
നീയെൻ നെഞ്ചിൽ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
മുല്ലപ്പൂ ചോലയിൽ
ആലാപനം : അരുണ്‍ ഗോപന്‍, സിതാര കൃഷ്ണകുമാര്‍, ചിത്ര അരുണ്‍, രഞ്ജിത്ത് ജയരാമൻ, അസ്മ കൂട്ടായ്   |   രചന : ഓ എം കരുവാരകുണ്ട്   |   സംഗീതം : അഷ്‌റഫ് മഞ്ചേരി