View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ഛൻ കൊമ്പത്തു ...

ചിത്രംബോബനും മോളിയും (1971)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജോസഫ്‌ കൃഷ്ണ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

achan kombathu amma varambathu
kanniyilam kili kaarolakkili
kanneeraarin theerathu
achan kombathu amma varambathu
kanniyilam kili kaarolakkili
kanneeraarin theerathu

guruvaayoorappanu njaanoru thirumadhuram nernnallo
kodungalloorammaykkinnoru
kurutheem maalem nernnallo
ennittum ponnumkudathinte
nenchil thottaal thee pole
nenchil thottal thee pole (achan kombathu)

muthukkudayude keezhilirikkum nakshathrakkaniyaatti
nooruvattam innale noolu japichu kodutheele?
ennittum ponnumkudathinte
nenchil thottaal thee pole
nenchil thottaal thee pole (achan kombathu)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി
കണ്ണീരാറിന്‍ തീരത്ത്
അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി
കണ്ണീരാറിന്‍ തീരത്ത്

ഗുരുവായൂരപ്പനു ഞാനൊരു തിരുമധുരം നേര്‍ന്നല്ലോ
കൊടുങ്ങല്ലൂരമ്മയ്ക്കിന്നൊരു കുരുതീം മാലേം നേര്‍ന്നല്ലോ
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ -
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ (അച്ഛന്‍ കൊമ്പത്ത്)

മുത്തുക്കുടയുടെ കീഴിലിരിക്കും നക്ഷത്രക്കണിയാട്ടി
നൂറുവട്ടമിന്നലെ നൂലു ജപിച്ചു കൊടുത്തീലേ ?
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ -
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ (അച്ഛന്‍ കൊമ്പത്ത്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നന്മ നിറഞ്ഞ മറിയമേ
ആലാപനം : ബി വസന്ത, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
മാലാഖമാരുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
ഇറ്റലി ജര്‍മ്മനി
ആലാപനം : പട്ടം സദന്‍   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
കിലുകിലുക്കാം
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
മനോരമേ നിൻ പഞ്ചവടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
വിദ്യാപീഠം ഇവിടം നമ്മുടെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
ബോബനും മോളിയും [ടൈറ്റില്‍ സോങ്)]
ആലാപനം : കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ