View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയാത്ത വാക്കൊരു ...

ചിത്രംശ്യാമരാഗം (2020)
ചലച്ചിത്ര സംവിധാനംസേതു ഇയ്യാൽ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Parayathoru vaakkoru vigrahamaayi
agrahaarathinte konil
hridayaadri saanuvil ninte mookkuthi than
dhyuthiyoru nakshtramaayi.....
dhyuthiyoru nakshtramaayi.....

Parayathoru vaakkoru vigrahamaayi
agrahaarathinte konil
hridayaadri saanuvil ninte mookkuthi than
dhyuthiyoru nakshtramaayi.....
dhyuthiyoru nakshtramaayi.....

Aavnipponveyil thooviral thumbinaal
kolangaletho varachu nilkke
Aavnipponveyil thooviral thumbinaal
kolangaletho varachu nilkke
ethaamarakkombil chuttaanorungunna
pichakavallipol njaanulanju
pichakavallipol njaanulanju
karppooranaalangal muthunna sandhyakal
ashtadapadeelayamaarnnu nilkke
anthaaraathmaavile thamburuvil mouna
nombaramenthennu njaanarinju......
nombaramenthennu njaanarinju......

Parayathoru vaakkoru vigrahamaayi
agrahaarathinte konil
hridayaadri saanuvil ninte mookkuthi than
dhyuthiyoru nakshtramaayi.....
dhyuthiyoru nakshtramaayi.....

Chandhana charchitha raavukal vannente
nettiyil chumbichurakkiyappol
Chandhana charchitha raavukal vannente
nettiyil chumbichurakkiyappol
swapnangal maathram valikkunna theril nee
nidraanadee thadam thedi vannu.....
nidraanadee thadam thedi vannu.....
ashtamangallya thalikayumaay vannu
thrikkaarthikal thirichu poyi
vinnilarundhathi nakshtram kaanuvaan
kannimayenthe thudichu poyi
kannimayenthe thudichu poyi

Parayathoru vaakkoru vigrahamaayi
agrahaarathinte konil
hridayaadri saanuvil ninte mookkuthi than
dhyuthiyoru nakshtramaayi.....
dhyuthiyoru nakshtramaayi.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പറയാത്ത വാക്കൊരു വിഗ്രഹമായി
അഗ്രഹാരത്തിന്റെ കോണിൽ
ഹൃദയാദ്രി സാനുവിൽ നിന്റെ മൂക്കുത്തി തൻ
ദ്യുതിയൊരു നക്ഷത്രമായി ....
ദ്യുതിയൊരു നക്ഷത്രമായി ....

പറയാത്ത വാക്കൊരു വിഗ്രഹമായി
അഗ്രഹാരത്തിന്റെ കോണിൽ
ഹൃദയാദ്രി സാനുവിൽ നിന്റെ മൂക്കുത്തി തൻ
ദ്യുതിയൊരു നക്ഷത്രമായി ....
ദ്യുതിയൊരു നക്ഷത്രമായി ....

ആവണിപ്പൊൻവെയിൽ തൂവിരൽ തുമ്പിനാൽ
കോലങ്ങളേതോ വരച്ചു നിൽക്കേ
ആവണിപ്പൊൻവെയിൽ തൂവിരൽ തുമ്പിനാൽ
കോലങ്ങളേതോ വരച്ചു നിൽക്കേ
എത്താമരക്കൊമ്പിൽ ചുറ്റാനൊരുങ്ങുന്ന
പിച്ചകവള്ളിപോൽ ഞാനുലഞ്ഞു
പിച്ചകവള്ളിപോൽ ഞാനുലഞ്ഞു
കർപ്പൂര നാളങ്ങൾ മുത്തുന്ന സന്ധ്യകൾ
അഷ്ടപദീലയമാർന്നു നിൽക്കേ
അന്തരാത്മാവിലേ തമ്പുരുവിൻ മൗന
നൊമ്പരമെന്തെന്നു ഞാനറിഞ്ഞു ......
നൊമ്പരമെന്തെന്നു ഞാനറിഞ്ഞു ......

പറയാത്ത വാക്കൊരു വിഗ്രഹമായി
അഗ്രഹാരത്തിന്റെ കോണിൽ
ഹൃദയാദ്രി സാനുവിൽ നിന്റെ മൂക്കുത്തി തൻ
ദ്യുതിയൊരു നക്ഷത്രമായി ....
ദ്യുതിയൊരു നക്ഷത്രമായി ....

ചന്ദന ചർച്ചിത രാവുകൾ വന്നെന്റെ
നെറ്റിയിൽ ചുംബിച്ചുറക്കിയപ്പോൾ
ചന്ദന ചർച്ചിത രാവുകൾ വന്നെന്റെ
നെറ്റിയിൽ ചുംബിച്ചുറക്കിയപ്പോൾ
സ്വപ്‌നങ്ങൾ മാത്രം വലിക്കുന്ന തേരിൽ നീ
നിദ്രാനദീ തടം തേടി വന്നു .....
നിദ്രാനദീ തടം തേടി വന്നു .....
അഷ്ടമംഗല്യ തളികയുമായ് വന്നു
തൃക്കാർത്തികൾ തിരിച്ചു പോയി
വിണ്ണിലരുന്ധതി നക്ഷത്രം കാണുവാൻ
കണ്ണിമയെന്തേ തുടിച്ചു പോയി
കണ്ണിമയെന്തേ തുടിച്ചു പോയി

പറയാത്ത വാക്കൊരു വിഗ്രഹമായി
അഗ്രഹാരത്തിന്റെ കോണിൽ
ഹൃദയാദ്രി സാനുവിൽ നിന്റെ മൂക്കുത്തി തൻ
ദ്യുതിയൊരു നക്ഷത്രമായി ....
ദ്യുതിയൊരു നക്ഷത്രമായി ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദി ഞാൻ കടമ്പ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇഴ പോയ തംബുരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഞ്ഞുണർത്തന ശാലയിൽ
ആലാപനം : കെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തുമ്പുരു നാരദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവിനോടോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാമ രവികുല സോമ
ആലാപനം : കെ ജെ യേശുദാസ്, അമേയ വിജയ് യേശുദാസ്   |   രചന : വി ദക്ഷിണാമൂര്‍ത്തി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി