Ilam Poove ...
Movie | Anveshanam (2020) |
Movie Director | Prasobh Vijayan |
Lyrics | Joe Paul |
Music | Jakes Bejoy |
Singers | Jakes Bejoy, Sooraj Santhosh |
Lyrics
Lyrics submitted by: Sandhya Prakash Ilam poove neeyaanen lokam vaadi veezhaathullil neeyaanovolam oro naalum ninne venal nullaathe achan thanalay ninnille pathiye neeyo valaru kannil nee valaru tholilere melle madiyil ninnuyiru dooreyetho vazhikal theliyaathaavumbol achan mizhiyaayi vannille veyilennillaa mazhayennillaa uyiraay neelum viralaay ellaam kaal mullil kondaalum kunjullam nonthaalum achan karayaanundalle Kanmanee nee vaazhum lokam kaanenam kunju kaaryam polum arivaay maaranam tholviyoronnekum theeraa paadangal achan parayaam kelkkille evideyo swapnangal thedippoyaalu, paithalaay nee ennil thirike porenam kaanuvolam nenchil theeyaaneppozhum achan parayaathorkkille veyilennillaa mazhayennillaa uyiraay neelum viralaay ellaam kaal mullil kondaalum kunjullam nonthaalum achan karayaanundalle vaanoram vaazhaanaa veezhaathoro naalum paarippovenam thaazheyaanennormma venam vaazhum kaanum neridum etho dooratholam Kaalam pinnil veezhumpozhum kaarum kolum moodumbozhum naamonnaay ninnaale novethum vannaalum ore karuthode neridaam ennum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇളം പൂവേ നീയാണെൻ ലോകം വാടിവീഴാതുള്ളിൽ നീയാണാവോളം ഓരോ നാളും നിന്നേ വേനൽ നുള്ളാതെ അച്ഛൻ തണലായ് നിന്നില്ലേ പതിയേ നീയോ വളര് കണ്ണിൽ നീ വളര് തോളിലേറെ മെല്ലേ മടിയിൽ നിന്നുയിര് ദൂരെയേതോ വഴികൾ തെളിയാതാവുമ്പോൾ അച്ഛൻ മിഴിയായി വന്നില്ലേ വെയിലെന്നില്ലാ മഴയെന്നില്ലാ ഉയിരായ് നീളും വിരലായ് എല്ലാം കാൽ മുള്ളിൽ കൊണ്ടാലും കുഞ്ഞുള്ളം നൊന്താലും അച്ഛൻ കരയാനുണ്ടല്ലേ കണ്മണീ നീ വാഴും ലോകം കാണേണം കുഞ്ഞു കാര്യം പോലും അറിവായ് മാറണം തോൽവിയൊരോന്നേകും തീരാ പാഠങ്ങൾ അച്ഛൻ പറയാം കേൾക്കില്ലേ എവിടെയോ സ്വപ്നങ്ങൾ തേടിപ്പോയാലും പൈതലായ് നീ എന്നിൽ തിരികെ പോരേണം കാണുവോളം നെഞ്ചിൽ തീയാണെപ്പോഴും അച്ഛൻ പറയാതോർക്കില്ലേ വെയിലെന്നില്ലാ മഴയെന്നില്ലാ ഉയിരായ് നീളും വിരലായ് എല്ലാം കാൽ മുള്ളിൽ കൊണ്ടാലും കുഞ്ഞുള്ളം നൊന്താലും അച്ഛൻ കരയാനുണ്ടല്ലേ വാനോരം വാഴാനാ വീഴാതോരോ നാളും പാറിപ്പോവേണം താഴെയാണെന്നോർമ്മ വേണം വാഴും കാണും നേരിടും ഏതോ ദൂരത്തോളം കാലം പിന്നിൽ വീഴുമ്പോഴും കാറും കോളും മൂടുമ്പോഴും നാമൊന്നായ് നിന്നാലേ നോവേതും വന്നാലും ഒരേ കരുത്തോടെ നേരിടാം എന്നും |