View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടൽ അലയും ...

ചിത്രംകാറ്റ്, കടൽ, അതിരുകൾ (2020)
ചലച്ചിത്ര സംവിധാനംസമദ് മങ്കട
ഗാനരചനഹസീന കാനം
സംഗീതംകെ വി അബുട്ടി
ആലാപനംകെ വി അബുട്ടി

വരികള്‍

Lyrics submitted by: Sandhya Prakash

Kadalaay alayum manasse nee ulayaathennuyiril vaa
kanalaay eriyum mizhiyil nee thanalaayennarikil vaa

Ilakal pozhiyum maramaay vazhiyil novere pathiye
pothiyum malaraakunnu pathiye pothiyum pranayakkaattaal
theeyaattumo

Doore doore nee maarivillupol maanju pokayaano
chaare vannu nee praanaveenayil eenamaayidaathe

Vaniyil nirayum malarin madhuvum neeyaakave
irulil ilayil nanayum mizhiyil njaan thedave
iniyum varumo ithile varumo nee
arikil varumo nee

Kadalaay alayum manasse nee ulayaathennuyiril vaa
kanalaay eriyum mizhiyil nee thanalaayennarikil vaa

Neelaraavilekathaaramaay kaathu ninnathaare
raavurangave raagachandrike nee varaathathenthe
neelaraavilekathaaramaay kaathu ninnathaare
raavurangave raagachandrike nee varaathathenthe

Kaattay kuliraay kilithan paattaay nirayum sakhiye
mizhiyil mozhiyil kanavil kathiraay ezhuthum kaviye
priyathe pathiye maayalle neeye vaadalle neeye

Kadalaay alayum manbasse nee ulayaathennuyiril vaa
kanalaay eriyum mizhiyil nee thanalaayennarikil vaa
Kadalaay alayum manasse nee ulayaathennuyiril vaa
kanalaay eriyum mizhiyil nee thanalaayennarikil vaa
kanalaay eriyum mizhiyil nee thanalaayennarikil vaa
arikil vaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കടലായ് അലയും മനസ്സേ നീ ഉലയാതെന്നൂയിരിൽ വാ
കനലായ് എരിയും മിഴിയിൽ നീ തണലായെന്നരികിൽ വാ
കടലായ് അലയും മനസ്സേ നീ ഉലയാതെൻ വീഥിയിൽ വാ
കനലായ് എരിയും മിഴിയിൽ നീ തണലായെന്നരികിൽ വാ

ഇലകൾ പൊഴിയും മരമായ് വഴിയിൽ നോവേറെ പതിയേ
പൊതിയും മലരാകുന്നു പതിയേ പൊതിയും പ്രണയക്കാറ്റാൽ
തീയാറ്റുമോ

ദൂരേ ദൂരേ നീ മാരിവില്ലുപോൽ മാഞ്ഞു പോകയാണോ
ചാരേ വന്നു നീ പ്രാണവീണയിൽ ഈണമായിടാതെ

വനിയിൽ നിറയും മലരിൻ മധുവും നീയാകവേ
ഇതളിൽ ഇലയിൽ നനയും മിഴിയിൽ ഞാൻ തേടവേ
ഇനിയും വരുമോ ഇതിലേ വരുമോ നീ
അരികിൽ വരുമോ നീ

കടലായ് അലയും മനസ്സേ നീ ഉലയാതെന്നൂയിരിൽ വാ
കനലായ് എരിയും മിഴിയിൽ നീ തണലായെന്നരികിൽ വാ

നീലരാവിലേകതാരമായ് കാത്തു നിന്നതാരേ
രാവുറങ്ങവേ രാഗചന്ദ്രികേ നീ വരാത്തതെന്തേ
നീലരാവിലേകതാരമായ് കാത്തു നിന്നതാരേ
രാവുറങ്ങവേ രാഗചന്ദ്രികേ നീ വരാത്തതെന്തേ

കാറ്റായ് കുളിരായ് കിളിതൻ പാട്ടായ് നിറയും സഖിയേ
മിഴിയിൽ മൊഴിയിൽ കനവിൽ കതിരായ് എഴുതും കവിയേ
പ്രിയതേ പതിയേ മായല്ലേ നീയേ വാടല്ലേ നീയേ

കടലായ് അലയും മനസ്സേ നീ ഉലയാതെന്നൂയിരിൽ വാ
കനലായ് എരിയും മിഴിയിൽ നീ തണലായെന്നരികിൽ വാ
കടലായ് അലയും മനസ്സേ നീ ഉലയാതെന്നൂയിരിൽ വാ
കനലായ് എരിയും മിഴിയിൽ നീ തണലായെന്നരികിൽ വാ
കനലായ് എരിയും മിഴിയിൽ നീ തണലായെന്നരികിൽ വാ
അരികിൽ വാ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്തെന്തിന്
ആലാപനം : അനിൽ മങ്കട   |   രചന : അനിൽ മങ്കട   |   സംഗീതം : കെ വി അബുട്ടി